ബദൽ വികസന രേഖ തയ്യാറാക്കും: വി.ഡി. സതീശൻ

Thursday 11 September 2025 1:20 AM IST

കൊല്ലം: യു.ഡി.എഫ് അധികാരത്തിലെത്തിയാൽ സാമ്പത്തികം, ആരോഗ്യം, വിദ്യാഭ്യാസം അടക്കമുള്ള പ്രധാനപ്പെട്ട മേഖലകളിൽ നടപ്പാക്കുന്ന കേരളത്തിന്റെ ഭാവിവികസനം സംബന്ധിച്ച ബദൽ നിർദ്ദേശം ജനുവരിയിൽ അവതരിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഇടതുമുന്നണിയുടെ വീഴ്ചകളെ യു.ഡി.എഫ് വിമർശിക്കുമ്പോൾതന്നെ ഇതിനുള്ള ബദൽ നിർദേശവും അവതരിപ്പിക്കും. കെ.പി.സി.സി മുൻ പ്രസിഡന്റ് സി.വി. പത്മരാജന്റെ പേരിൽ ആരംഭിച്ച സി.വി. പത്മരാജൻ ഫൗണ്ടേഷൻ ഉദ്ഘാടനം കൊല്ലത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം.