ഡോ.ബി.അശോകിന് കരിങ്കൊടി: 14 എസ്.എഫ്.ഐക്കാർ അറസ്റ്റിൽ

Thursday 11 September 2025 1:09 AM IST

തൃശൂർ : കാർഷിക സർവകലാശാലയിലെ ഫീസ് വർദ്ധനവിനെതിരെ വൈസ് ചാൻസലറെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച 14 എസ്.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. വൈസ് ചാൻസലർ ഡോ.ബി.അശോകിനെതിരെ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് എസ്.എഫ്.ഐ പ്രതിഷേധം. തൃശൂർ റെയിൽവേ സ്‌റ്റേഷനിലെത്തിയ വി.സിയെ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അനസ് ജോസഫിന്റെ നേതൃത്വത്തിൽ തടയുകയും കരിങ്കൊടി കാണിക്കുകയും ചെയ്തു.