ഈ പൂച്ചെടി വീട്ടിലുണ്ടോ, പാമ്പുകളെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തും, ഒഴിവാക്കാൻ ചെയ്യേണ്ടത്
ലോകത്ത് ജനങ്ങൾ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന ജീവികളിലൊന്നാണ് പാമ്പുകൾ. കാട്ടിൽ മാത്രമല്ല മനുഷ്യവാസമുള്ള പ്രദേശങ്ങളിലും വളരെയധികം കാണപ്പെടുന്ന ജീവികൾ കൂടെയാണിവ. ഇഴഞ്ഞ് നീങ്ങി വേഗത്തിൽ പോകാൻ കഴിയുന്നതിനാലും മാളങ്ങളിൽ ഒളിക്കാൻ കഴിയുന്നതിനാലും ഇവയെ കണ്ടെത്തുന്നതും ബുദ്ധിമുട്ട് നിറഞ്ഞ കാര്യമാണ്.
കാടും പടലും മാലിന്യങ്ങളും ചെടികളും തണുപ്പും നിറഞ്ഞ പ്രദേശങ്ങൾ പാമ്പുകളെ ഏറെ ആകർഷിക്കുന്ന ഒന്നാണ്. പാമ്പുകളെ വീടുകളിൽ നിന്ന് അകറ്റുന്നതിന് പരിസരം സുരക്ഷിതമായി സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. നമ്മുടെ വീടുകളിൽ ഉള്ള വസ്തുക്കൾ പാമ്പുകളെ എളുപ്പത്തിൽ ആകർഷിക്കുന്നു. തോട്ടങ്ങളിലെ കുളങ്ങളും സസ്യങ്ങളും ചെറിയ ജലാശയങ്ങളും തവളകളെയും പ്രാണികളെയും ആകർഷിക്കുന്നു. ഇവ പാമ്പുകളുടെ പ്രധാന ഭക്ഷണമാണെന്ന് ഓർക്കണം. കുളങ്ങളിലും ജലാശയങ്ങളിലും വളരുന്ന താമര തുടങ്ങിയ സസ്യങ്ങൾ പാമ്പുകൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. താമരയുടെ മൃദുലമായ തണ്ടുകൾ ഉള്ള വെള്ളത്തിൽ ജീവിക്കാൻ പാമ്പുകൾക്ക് ഇഷ്ടം കൂടുതലാണ്.
ജമന്തി, മുല്ല, മണിപ്പൂ, നിശാറാണി തുടങ്ങിയ രൂക്ഷ സുഗന്ധമുള്ള ചെടികൾ പാമ്പുകളെ ആകർഷിക്കുമെന്ന് പറയപ്പെടുന്നു.,അതിനാൽ ഇത്തരം ചെടികൾ വീട്ടിൽ നിന്ന് ഒഴിവാക്കുന്നത് നല്ലതാണ്. കൂടാതെ പൂന്തോട്ടം വൃത്തിയായി സൂക്ഷിക്കുക, നീളമുള്ള പുല്ല് വെട്ടുക, ഇലകൾ കൂടിക്കിടക്കുന്നത് നീക്കം ചെയ്യുക തുടങ്ങിയ മുൻകരുതലുകൾ എടുക്കുന്നത് പാമ്പുകളെ ഒഴിവാക്കുന്നതിന് നല്ലതാണ്.