ഡൽഹി കലാപക്കേസ്: ഉമർ ഖാലിദ് സുപ്രീംകോടതിയിൽ
Thursday 11 September 2025 1:17 AM IST
ന്യൂഡൽഹി: 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട യു.എ.പി.എ കേസിൽ ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ജെ.എൻ.യു മുൻ വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദ് സുപ്രീംകോടതിയെ സമീപിച്ചു. 2020 സെപ്‌തംബർ 14നാണ് ഉമർ അറസ്റ്റിലായത്. ഉമർ ഖാലിദ് അടക്കം പ്രതികളും ചില സംഘടനകളും ചേർന്ന് ഗൂഢാലോചന നടത്തി 2020 ഫെബ്രുവരിയിലെ ഡൽഹി കലാപത്തിന് കളമൊരുക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്.