മൂകാംബിക ക്ഷേത്രത്തിൽ വജ്ര കിരീടങ്ങൾ സമർപ്പിച്ച് ഇളയരാജ
Thursday 11 September 2025 1:24 AM IST
മംഗളൂരു : മൂകാംബിക ക്ഷേത്രത്തിൽ വജ്ര കിരീടങ്ങളും സ്വർണവാളും സമർപ്പിച്ച് സംഗീത സംവിധായകൻ ഇളയരാജ. ഏകദേശം എട്ടുകോടിയോളം രൂപ മൂല്യം വരുന്നവയാണിവ . മൂകാംബിക ക്ഷേത്രത്തിലെ അർച്ചകൻ കെ.എൻ. സുബ്രഹ്മണ്യ അഡിഗയാണ് സമൂഹ മാദ്ധ്യമത്തിലൂടെ ഇക്കാര്യം പങ്കുവച്ചത്.
ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് ഇളയ രാജ ക്ഷേത്രത്തിലെത്തിയത്. കിരീടങ്ങളും വാളും സമർപ്പിച്ചതിന്റെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. മുമ്പും ഇളയ രാജ ക്ഷേത്രത്തിൽ ദർശനം നടത്തുകയും വിലകൂടിയ വജ്രങ്ങൾ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.