ഫ്രാൻസിൽ വ്യാപക പ്രതിഷേധം

Thursday 11 September 2025 6:57 AM IST

പാരീസ്: ഫ്രാൻസിൽ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെതിരെയും സർക്കാർ മുന്നോട്ടുവച്ച ചെലവു ചുരുക്കൽ പദ്ധതിയ്ക്കുമെതിരെ വ്യാപക പ്രതിഷേധം. ആയിരങ്ങൾ പ്രതിഷേധവുമായി ഇന്നലെ തെരുവിലിറങ്ങി. മിക്കയിടത്തും പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. 300ഓളം പേരെ അറസ്റ്റ് ചെയ്തു. മാക്രോണിന്റെ അനുയായി സെബാസ്റ്റ്യൻ ലെകർനു പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റ പിന്നാലെയാണ് പ്രതിഷേധം. മുൻ പ്രധാനമന്ത്രി ഫ്രാങ്കോയ്സ് ബെയ്റൂ തിങ്കളാഴ്ച അവിശ്വാസ വോട്ടെടുപ്പിലൂടെ പുറത്താക്കപ്പെട്ടിരുന്നു. ചെലവു ചുരുക്കൽ പദ്ധതിയുടെ പേരിൽ ജനരോഷം പൊട്ടിപ്പുറപ്പെട്ടതാണ് ബെയ്റൂവിന്റെ പതനത്തിൽ കലാശിച്ചത്.