വീട്ടിൽ മയിൽപ്പീലി ഉണ്ടോ? എന്നാൽ ഇനി പണം കുമിഞ്ഞുകൂടും, ഇത്ര മാത്രം ചെയ്താൽ മതി
ഹിന്ദുമതത്തിൽ വളരെ പ്രാധാന്യമുള്ള ഒന്നാണ് മയിൽപ്പീലി. പുരാണങ്ങളിൽ കൃഷ്ണ ഭഗവാൻ മയിൽപ്പീലി ചൂടി നടന്നതായി പറയപ്പെടുന്നു. അതിനാൽ തന്നെ ഇതിനെ ശുഭകരമായാണ് കണക്കാക്കുന്നത്. എന്നാൽ മയിൽപ്പീലിക്ക് വാസ്തുശാസ്ത്രപരമായ ഗുണങ്ങളുണ്ടെന്ന് പലർക്കും അറിയില്ല.
വീട്ടിൽ മയിൽപ്പീലി സൂക്ഷിക്കുന്നത് നെഗറ്റീവ് എനർജി നീക്കം ചെയ്ത് സന്തോഷവും സമൃദ്ധിയും കൊണ്ടുവരുമെന്ന് വാസ്തുശാസ്ത്രത്തിൽ പറയുന്നുണ്ട്. എന്നാൽ സമൃദ്ധിക്കും സന്തോഷത്തിനും ശരിയായ ദിശയിൽ ഇത് സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. അത് എങ്ങനെയെന്ന് നോക്കാം.
വീട്ടിൽ സമാധാനം നിലനിർത്താൻ ഗണപതിയുടെ അരികിൽ മയിൽപ്പീലി വയ്ക്കുന്നത് ശുഭകരമാണെന്നാണ് വിശ്വാസം. ഇത് വാസ്തു ദോഷങ്ങൾ കുറയ്ക്കുകയും പോസിറ്റീവ് എനർജി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്നവർ തെക്കുകിഴക്ക് ദിശയിൽ പണപ്പെട്ടി വച്ച ശേഷം അതിൽ ഒരു മയിൽപ്പീലി വയ്ക്കുന്നത് നല്ലതാണെന്ന് വാസ്തുവിൽ പറയുന്നു. ഇത് പുതിയ വരുമാന അവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് വിശ്വാസം.
വാസ്തുശാസ്ത്രം അനുസരിച്ച് വീടിന്റെ വടക്കുപടിഞ്ഞാർ മൂലയിൽ മയിൽപ്പീലി വയ്ക്കുന്നത് സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നു. ഈ സ്ഥലത്ത് മയിൽപ്പീലി വയ്ക്കുന്നത് വരുമാനം വർദ്ധിപ്പിക്കുകയും ചെലവുകൾ നിയന്ത്രിക്കുകയും ചെയ്യുമെന്നാണ് ജ്യോതിഷികൾ അഭിപ്രായപ്പെടുന്നത്. ജ്യോതിഷം അനുസരിച്ച് തെക്കുകിഴക്ക് ദിശയിൽ മയിൽപ്പീലി വയ്ക്കുന്നത് ഭാഗ്യം വർദ്ധിപ്പിക്കുമെന്നാണ് വിശ്വാസം. കിഴക്ക് ദിശയിൽ സ്ഥാപിക്കുന്നത് വീട്ടിൽ നല്ല ഊർജ്ജപ്രവാഹം നിലനിർത്തുന്നു.