കാസർകോട് പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; അച്ഛനും അമ്മാവനും ഒളിവിൽ, നാട്ടുകാരൻ കസ്റ്റഡിയിൽ
Thursday 11 September 2025 12:07 PM IST
കാസർകോട്: പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ അച്ഛനും അമ്മാവനുമായി തെരച്ചിൽ പുരോഗമിക്കുന്നു. അമ്പലത്തറ സ്വദേശിനിയ്ക്കാണ് ദാരുണാനുഭവം ഉണ്ടായത്. അസ്വാഭാവികമായി പെരുമാറിയതിനെ തുടർന്ന് കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തായത്.
പത്താംവയസിൽ അച്ഛനാണ് കുട്ടിയെ ആദ്യം പീഡനത്തിനിരയാക്കിയത്. അമ്മാവൻ രണ്ട് വർഷം മുൻപാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇതിനുപിന്നാലെ ഇവരുടെ നാട്ടുകാരനും കുട്ടിയെ പീഡിപ്പിച്ചിരുന്നു. നാട്ടുകാരൻ വിജയനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.