താരൻ പൂർണമായും മാറി മുടി വേഗത്തിൽ വളരും; അതും ഒരൊറ്റ ഉപയോഗത്തിൽ, പരീക്ഷിച്ച് നോക്കൂ

Thursday 11 September 2025 2:53 PM IST

താരൻ കാരണം ബുദ്ധിമുട്ടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ശിരോചർമത്തിൽ ജലാംശം കുറയുന്നതും, അഴുക്കും പൊടിയും നിറഞ്ഞ കാലാവസ്ഥയും ഒക്കെയാണ് താരൻ ഉണ്ടാകാനുള്ള പ്രധാന കാരണം. താരൻ മാറുന്നതിന് വേണ്ടി നിങ്ങൾ പല തരത്തിലുള്ള മാർഗങ്ങൾ പരീക്ഷിച്ച് മടുത്തിട്ടുണ്ടാവും. എന്നാൽ ഒരു കാര്യം മനസിലാക്കൂ. താരൻ എന്നത് നമുക്ക് ശാശ്വതമായി പരിഹാരം കാണാൻ കഴിയുന്ന ഒരു പ്രശ്നമല്ല.

അതിനാൽത്തന്നെ കൃത്യമായ മുടി സംരക്ഷണം അനിവാര്യമാണ്. താരൻ മാറ്റിയില്ലെങ്കിൽ അത് മുടികൊഴിച്ചിൽ രൂക്ഷമാക്കുകയും പിന്നീട് ചർമ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. താരനകറ്റാൻ പല തരത്തിലുള്ള കെമിക്കൽ ട്രീറ്റ്‌മെന്റുകളുണ്ട്. എന്നിരുന്നാലും വീട്ടിൽ തന്നെ എളുപ്പത്തിൽ ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതാണ് ഉത്തമം. ഇതിനായി എളുപ്പത്തിൽ തയ്യാറാക്കുന്ന ഒരു വഴി നോക്കാം.

ചണ്ണ കൂവ

ചണ്ണ കൂവയാണ് ഇതിനായി ഉപയോഗിക്കുന്നത്. മഞ്ഞൾ ഇനത്തിൽപ്പെട്ടതാണിവ. ചണ്ണ കൂവയുടെ പൂവാണ് വേണ്ടത്. ഇത് നല്ല ചുവന്ന നിറത്തിലായിരിക്കും. പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളിലാണ് ഇവ കണ്ടുവരുന്നത്. നല്ല ഔഷധഗുണമുള്ള സസ്യമാണ്. ഒറ്റ ഉപയോഗത്തിൽ തന്നെ വലിയ രീതിയിലുള്ള വ്യത്യാസം നിങ്ങൾക്ക് കാണാനാകും. മാസങ്ങളോളം താരൻ വരില്ല. എന്നിരുന്നാലും ശിരോചർമം എപ്പോഴും നല്ല വൃത്തിയായി സൂക്ഷിക്കേണ്ടതാണ്.

ഉപയോഗിക്കേണ്ട രീതി

കുളിക്കുമ്പോൾ വേണം ഇത് ഉപയോഗിക്കാൻ. ചണ്ണപ്പൂവ് ഞെരടിപ്പിഴിഞ്ഞെടുക്കണം. താളിപോലെയാകും കിട്ടുക. ഇതിനെ ശിരോചർമത്തിലും മുടിയിലും പുരട്ടി ചെറുതായി മസാജ് ചെയ്‌തുകൊടുക്കുക. ശേഷം കഴുകി കളയാവുന്നതാണ്. മുടിയിലെ അഴുക്കെല്ലാം പൂർണമായും മാറ്റാനുള്ള കഴിവ് ചണ്ണപ്പൂവിനുണ്ട്.

(ചർമത്തിലോ മുടിയിലോ എന്തെങ്കിലും വസ്‌തുക്കൾ പുതുതായി ഉപയോഗിക്കുമ്പോൾ അലർജി ഇല്ല എന്ന് ഉറപ്പുവരുത്താൻ മറക്കരുത്.)