ആദ്യം  ആക്രോശം,  പിന്നെ  അടിയും  തിരിച്ചടിയും, ബസിൽ യുവതിയും  ഡ്രൈവറും  തമ്മിൽ   സിനിമാസ്റ്റൈൽ  അടി; വീഡിയോ

Thursday 11 September 2025 3:26 PM IST

ബംഗളൂരു: ബസ് ഡ്രൈവറും യാത്രക്കാരിയും തമ്മിൽ തല്ലുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബംഗളൂരുവിലെ പീനിയയ്ക്ക് സമീപമാണ് സംഭവം. വാക്കുതർത്തിൽ തുടങ്ങി ഒടുവിൽ കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു. ബസിന് പുറത്തു നിന്നയാളാണ് ദൃശ്യങ്ങൾ പകർത്തിയത്. യാത്രക്കാരുടെ മുന്നിൽ വച്ചായിരുന്നു തമ്മിൽതല്ല്.

ഡ്രൈവിംഗ് സീറ്റിന് പിന്നിൽ നിന്നും രവി എന്ന ഡ്രൈവറെ യുവതി മർദിക്കുന്നതും തുടർന്ന് സംഘർഷം രൂക്ഷമാകുകയും ഡ്രൈവർ യുവതിയെ തിരിച്ചടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഒരു വർഷമായി ബിഎംടിസിയിൽ ജോലി ചെയ്യുകയാണ് രവി.

ഡ്രൈവറുടെ ഭാഗത്താണ് തെറ്റ് പറ്റിയിരിക്കുന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ബിഎംടിസിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ബംഗളൂരു പൊലീസ് അറിയിച്ചു. വാക്കേറ്റത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ദൃശ്യങ്ങൾ വൈറലായ ഉടൻ തന്നെ ബംഗളൂരു പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുമ്പും ഇത്തരത്തിൽ ബിഎംടിസി ഡ്രൈവർമാരുടെ മോശം പെരുമാറ്റത്തെക്കുറിച്ച് യാത്രക്കാർ പരാതിപ്പെട്ടിരുന്നു.