കെട്ടിപ്പിടിച്ച് ഫോട്ടോയും ഫ്ലൈയിംഗ് കിസും, ആരാധികയോട് ബോളിവുഡ് താരം വരുൺ ധവാൻ ചെയ്തത്; വീഡിയോ

Thursday 11 September 2025 4:29 PM IST

ബോളിവുഡിൽ വലിയൊരു ആരാധകവൃന്ദമുള്ള നടനാണ് വരുൺ ധവാൻ. സംവിധായകൻ ഡേവിഡ് ധവാന്റെ മകനായ വരുണിന്റെ സിനിമാ ജീവിതം ഭേദപ്പെട്ട നിലയിലാണ് മുന്നോട്ടു പോകുന്നത്. 'സ്റ്റുഡന്റ് ഓഫ് ദി ഇയർ" എന്ന ചിത്രത്തിലൂടെയാണ് വരുൺ തന്റെ കരിയറിന് ആരംഭം കുറിക്കുന്നത്. തുടർന്ന് ഒട്ടേറെ വിജയകരമായ സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. എല്ലാവരോടും എപ്പോഴും സ്നേഹവും കരുതലുമുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം പലപ്പോഴും ആരാധക ഹൃദയങ്ങൾ കീഴടക്കാറുണ്ട്.

ഇപ്പോഴിതാ അടുത്തിടെ തന്റെ ഫാൻസുമായുള്ള കൂടിക്കാഴ്ചക്കിടെ ഒരു ആരാധിക താരത്തിന് ഫ്ലൈയിംഗ് കിസ് നൽകുന്ന വീഡിയോയാണ് സോഷ്യൽ മീഡിയിയിൽ ശ്രദ്ധേയമാകുന്നത്. വരുൺ ധവാന് ചുറ്റും ആരാധകർ കൂടുകയും ഇതിനിടെ ഒരു ആരാധിക അദ്ദേഹത്തെ കാണാൻ ആവേശത്തോടെ അടുത്തേക്ക് വരുന്നതും ദൃശ്യങ്ങളിൽ കാണാം. തുടർന്ന് നടനെ കെട്ടിപ്പിടിച്ച് ഫോട്ടെയെടുത്ത ശേഷം ഫ്ലൈയിംഗ് കിസ് നൽകുന്നതാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. ഇൻസ്റ്റന്റ് ബോളിവുഡ് പങ്കുവച്ച വീഡിയോ നിമിഷങ്ങൾക്കുള്ളിലാണ് സോഷ്യൽ മീഡിയിയിൽ വൈറലായത്.

അതേസമയം വരുൺ ധവാനും ജാൻവി കപൂറും ഒന്നിക്കുന്ന സണ്ണി സൻസ്കരി കി തുളസി കുമാരി ഒക്ടോബർ രണ്ടിന് റിലീസ് ചെയ്യും. അതിനു മുന്നോടിയായി ചിത്രത്തിന്റെ രണ്ട് ഗാനങ്ങളും നിർമ്മാതാക്കൾ പുറത്തിറക്കിയിരുന്നു. ഇതിൽ പൻവാഡി എന്ന ഗാനത്തിൽ നിന്നുള്ള വരുൺ ധവാന്റെ രസകരമായ ബിടിഎസ് ചിത്രങ്ങളും ശ്രദ്ധേയമാണ്.