സമരപ്രഖ്യാപന കൺവെൻഷൻ

Friday 12 September 2025 9:30 PM IST

തൊടുപുഴ:ഇടതുസർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരേ 'തൊഴിലാളി മുന്നേറ്റം' പഞ്ചയത്തുതല പദയാത്ര നടത്താനൊരുങ്ങി ബി.എം.എസ്. 17 മുതൽ ഓക്ടോബർ 14 വരെയാണ് പദയാത്രകൾ നടക്കുക. ഇതിന്റെ ഭാഗമായി നടന്ന തൊടുപുഴ, ആലക്കോട്, മൂലമറ്റം മേഖലകളുടെ സമര പ്രഖ്യാപന കൺവെൻഷൻ തൊടുപുഴയിൽ ബി .എം എസ് ജില്ലാ സെക്രട്ടറി കെ.സി.സിനീഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാനസമിതിയംഗം കെ.ജയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എം.പി. റെജികുമാർ, ബി .എം .എസ് സംസ്ഥാന സമിതിയംഗം ബി.വിജയൻ, ജില്ലാ വൈ.പ്രസിഡന്റ് സി.രാജേഷ്, മേഖലാ പ്രസിഡന്റ് ബി.അജിത്കുമാർ എന്നിവർ സംസാരിച്ചു.