അനുമോദിച്ചു

Friday 12 September 2025 1:11 AM IST

ആലപ്പുഴ : ഒരു പുളിച്ചുവട് കേന്ദ്രീകരിച്ച് 40 വർഷത്തിന് മുകളിൽ ഒത്തുകൂടുന്ന വലിയഴീക്കൽ തറയിൽക്കടവ് നിവാസികളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ വലിയഴീക്കൽ ഇരട്ടശ്ശേരിൽ വീട്ടിൽ ജയകുമാർ അനുസ്മരണം സംഘടിപ്പിച്ചു. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി സുഹൃത്തുക്കൾ ഏർപ്പെടുത്തിയ എൻഡോവ്മെന്റും 10001 രൂപ ക്യാഷ് അവാർഡും കേരളത്തിനായി 3 തവണ അണ്ടർ - 7 വിഭാഗം ചെസ് മത്സരത്തിൽ പങ്കെടുത്ത് നാടിനഭിമാനമായി മാറിയ തീർത്ഥ ജോതിഷിന് സമ്മാനിച്ചു.