അനധികൃത അരിഷ്ടം പിടികൂടി
Friday 12 September 2025 1:29 AM IST
പൂവാർ: മദ്യം കലർത്തി വില്പന നടത്തിവന്ന അരിഷ്ടം പിടികൂടി.പൂവാർ മെഡിഗാർഡ് ഫാർമ സ്യൂട്ടിക്കൽസ് ഏജൻസിയിൽ നിന്നാണ് അനധികൃത അരിഷ്ടം പിടികൂടിയത്.നെയ്യാറ്റിൻകര എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ സ്ഥാപനത്തിന് നിയമാനുസൃതമായ ലൈസൻസുകൾ ഒന്നുമില്ലെന്ന് കണ്ടെത്തി.നാലോളം കമ്പനികളുടെ അരിഷ്ടങ്ങളാണ് പിടികൂടിയത്. കൂടാതെ 93,50 രൂപയും കണ്ടെടുത്തു.ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെയാണ് അരിഷ്ട വില്പന നടത്തിയതെന്ന് റെയ്ഡിന് നേതൃത്വം നൽകിയ നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വിനോദ്,ഇൻസ്പെക്ടർ അജയകുമാർ എന്നിവർ വ്യക്തമാക്കി.അനധികൃത
അരിഷ്ടം വില്പന നടത്തിയതിന് അനിൽകുമാർ,ഫാറൂഖ് എന്നിവരുടെ പേരിൽ കേസെടുത്തു.
തീരപ്രദേശത്ത് വിവിധ കേന്ദ്രങ്ങളിൽ അനധികൃത അരിഷ്ട വില്പനയും,ലഹരി വസ്തുക്കളുടെ വ്യാപാരവും വ്യാപകമാണെന്ന് നാട്ടുകാർ പറയുന്നു.