വിനോബ ഭാവെ ജയന്തി സമ്മേളനം

Thursday 11 September 2025 8:36 PM IST

പയ്യന്നൂർ: കണ്ണൂർ ജില്ലാ സർവോദയ മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയത്തിൽ സംഘടിപ്പിച്ച ആചാര്യ വിനോബ ഭാവെയുടെ 131ാം ജയന്തി സമ്മേളനം സ്വാതന്ത്ര്യ സമരസേനാനി പത്മശ്രീ വി.പി.അപ്പുക്കുട്ട പൊതുവാൾ ഉദ്ഘാടനം ചെയ്തു. ടി.പി.ആർ.നാഥ് അദ്ധ്യക്ഷത വഹിച്ചു. ഡോ.വിജയൻ ചാലോട് പ്രഭാഷണം നടത്തി. റിട്ട എ.ഇ.ഒ, കെ.വി.രാഘവൻ മാസ്റ്റർ, സർവോദയ മണ്ഡലം സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.എ.ബാലൻ, സംസ്ഥാന സെക്രട്ടറി സി സുനിൽ കുമാർ, സംസ്ഥാന ട്രഷറർ വൈ.എം.സി. ചന്ദ്രശേഖരൻ, സഞ്ജയൻ സ്മാരക ഗ്രന്ഥാലയം സെക്രട്ടറി സി.വി.വിനോദ്കുമാർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി രാജൻ തിയറേത്ത് സ്വാഗതവും പയ്യന്നൂർ സർവോദയ മണ്ഡലം സെക്രട്ടറി കെ.രാമചന്ദ്രൻ അടിയോടി നന്ദിയും പറഞ്ഞു. സർവോദയ ഖാദി പ്രവർത്തകനായ എ.വി.രാഘവപൊതുവാളെ ചടങ്ങിനോടനുബന്ധിച്ച് ആദരിച്ചു.