സുരേഷ് കുറ്റൂരിനെ അനുമോദിച്ചു

Thursday 11 September 2025 8:37 PM IST

ചെറുപുഴ:ചെറുപുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പുളിക്കലിന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന കർഷക കൂട്ടായ്മയുടെ യോഗം പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്.അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സർക്കാരിന്റെ മികച്ച കൃഷി അസിസ്റ്റന്റിനുള്ള പുരസ്‌കാരം നേടിയ ചെറുപുഴ കൃഷിഭവൻ അസിസ്റ്റന്റ് സുരേഷ് കുറ്റൂരിന് പഞ്ചായത്തിന്റെയും ജനങ്ങളുടെയും സ്‌നേഹോപഹാരം നൽകി. കൃഷി ഓഫീസർ പി.അഞ്ജു, ജനപ്രതിനിധികളായ എ.സി പൗലോസ് , കെ.ദാമോദരൻ, കെ.പി.നസീറ,കെ.കെ. ജോയി,എം.ബാലകൃഷ്ണൻ, കാർഷിക വികസന സമിതി അംഗങ്ങളായ കെ. ഡി.അഗസ്റ്റ്യൻ ഡെന്നി കാവാലം, മോഹൻ പലേരി,അനിൽകുമാർ, ഷാജഹാൻ പ്ലാക്കൽ, പി.ഗീത എന്നിവർ സംസാരിച്ചു.സുരേഷ് കുറ്റൂർ മറുപടി പ്രസംഗം നടത്തി.