ലൈബ്രേറിയന്മാർക്ക് പരിശീലനം

Thursday 11 September 2025 8:39 PM IST

പള്ളിക്കര: ഗ്രന്ഥശാല പ്രവർത്തങ്ങൾ ശാക്തീകരിക്കുന്നതിന് താലൂക്കിലെ ഗ്രന്ഥശാല സെക്രട്ടറിമാർക്കും ലൈബ്രേറിയൻമാർക്കുമായി ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ അഭിമുഖ്യത്തിൽ ഏകദിന പരിശീലനം ആരംഭിച്ചു. ഗ്രന്ഥശാല മാനേജ്‌മെന്റ്, സോഫ്റ്റ് വെയർ, ഗ്രഡേഷൻ, അക്കൗണ്ടിംഗ് വിഷയങ്ങളിൽ ക്ലാസുകൾ നടന്നു. പള്ളിക്കര സർവീസ് സഹകരണ ബാങ്ക് ഹാളിൽ സെക്രട്ടറിമാർക്കുള്ള പരിശീലനം ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി പി.വേണുഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോസെക്രട്ടറി ടി. രാജൻ, അഡ്വ. എൻ കെ മനോജ്, പി സുശാന്ത്, ലത്തീഫ് പെരിയ, വി സുധാകരൻ, എൻ കെ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ല ലൈബ്രറി ഓഫീസർ പി.ബിജു, താലൂക്ക് പ്രസിഡന്റ് സുനിൽ പട്ടേന എന്നിവർ ക്ലാസെടുത്തു. ലൈബ്രേറിയൻമാർക്കുള്ള പരിശീലനം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം എ.കരുണാകരൻ ഉദ്ഘാടനം ചെയ്തു. സുനിൽ പട്ടേന അദ്ധ്യക്ഷത വഹിച്ചു.