സംയുക്തയുടെ ജന്മദിനത്തിൽ വിജയ് സേതുപതി ചിത്രത്തിന്റെ പോസ്റ്റർ

Friday 12 September 2025 6:24 AM IST

വിജയ് സേതുപതിയെ നായകനാക്കി പുരി ജഗനാഥ് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രത്തിൽ നായികയായ സംയുക്തയുടെ പുതിയ പോസ്റ്റർ പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങി. സംയുക്തയ്ക്ക് അണിയറ പ്രവർത്തകർ ആശംസ നേർന്നു.

വിജയ് സേതുപതി, സംയുക്ത എന്നിവർ പങ്കെടുക്കുന്ന രംഗങ്ങളോടെ ഹൈദരാബാദിൽ വമ്പൻ സെറ്റിൽ ആണ് ചിത്രീകരണം ആരംഭിച്ചത്. ഡ്രാമ, ആക്ഷൻ, ഇമോഷൻ എന്നിവ ഉൾപ്പെടുത്തി ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും സംവിധായകൻ പുരി ജഗനാഥാണ് . ബോളിവുഡ് താരം തബുവും കന്നഡ താരം വിജയ് കുമാറും ആണ് മറ്റു പ്രധാന താരങ്ങൾ. പുരി കണക്ടിന്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൌറും ജെ .ബി മോഷൻ പിക്ചേഴ്സ് ബാനറിൽ ജെ .ബി നാരായൺ റാവു കോൺഡ്രോള്ളയും ചേർന്നാണ്. പി.ആർ. ഒ- ശബരി