പൊലീസ് വേഷത്തിൽ പാർവതി തിരുവോത്ത്, പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ ഡിസംബറിൽ ആരംഭിക്കും

Friday 12 September 2025 6:29 AM IST

പാർവതി തിരുവോത്ത് ആദ്യമായി പൊലീസ് വേഷത്തിൽ എത്തുന്ന പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്ന ചിത്രം ഷഹദ് സംവിധാനം ചെയ്യുന്നു. പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങൾക്കുശേഷം ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി വിജയരാഘവൻ, മാത്യു തോമസ് , സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ പ്രസാദ് , അസീസ് നെടുമങ്ങാട് തുടങ്ങിയവർക്കൊപ്പം മലയാളത്തിലെയും തമിഴിലെയും പ്രശസ്ത താരങ്ങൾ കൂടി അണിചേരും . ഒരു പൊലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ത്രില്ലർ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് പി. എസ്.സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്നാണ്. സുരാജ് വെഞ്ഞാറമൂട് നായകനായ ഹെവൻ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് പൊലീസ് ഉദ്യോഗസ്ഥൻ കൂടിയായ പി.എസ്.സുബ്രമണ്യം.അപ്പു പ്രഭാകർ ക്യാമറയും മുജീബ് മജീദ്സം ഗീതവും നിർവഹിക്കുന്നു. ചമൻ ചാക്കോ ആണ് എഡിറ്റർ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ - മനോജ് കുമാർ പി. പ്രൊഡക്ഷൻ കൺട്രോളർ - സനൂപ് ചങ്ങനാശ്ശേരി, ലൈൻ പ്രൊഡ്യൂസർ - ദീപക്. ഫിനാൻസ് കൺട്രോളർ ജോസഫ് കെ തോമസ്. സൗണ്ട് ഡിസൈൻ ജയദേവൻ ചക്കടത്ത്. കലാസംവിധാനം മകേഷ് മോഹനൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ -ബേബി പണിക്കർ. മേക്കപ്പ് അമൽ ചന്ദ്രൻ. ആക്ഷൻ - കലൈ കിംഗ്‌സൺ. വസ്ത്രാലങ്കാരം - സമീറ സനീഷ്. 11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവ ആണ് നിർമ്മാണം. മലയാള ചലച്ചിത്ര നിർമാണ രംഗത്തേക്ക് ഒരു പുതിയ ബാനർ കൂടി എത്തുകയാണ്. ഡിസംബറിൽ കോട്ടയം,എറണാകുളം എന്നിവിടങ്ങളിൽ ചിത്രീകരണം ആരംഭിക്കും.