തേരാ പാരാ ഓടിക്കോ; പെറ്റ് ഡിറ്റക്ടീവിലെ അനിമേഷൻ പാട്ട്

Friday 12 September 2025 6:30 AM IST

ഷറഫുദീൻ, അനശ്വര പരമേശ്വരൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി പ്രനീഷ് വിജയൻ സംവിധാനം ചെയ്യുന്ന പെറ്റ് ഡിറ്റക്ടീവ്" എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്ത. "തേരാ പാരാ ഓടിക്കോ" എന്ന വരികളോടെ അനിമേഷൻ ഗാനമാണ് പുറത്തിറങ്ങിയത്. കുട്ടികളെ ഏറെ ആകർഷിക്കുന്ന തരം ഗാനത്തിൽ മനോഹരമായ അനിമേഷൻ ദൃശ്യങ്ങൾ ആണ്. അദ്രി ജോയ് വരികൾ രചിച്ച ഗാനത്തിന് ഈണം പകർന്നത് രാജേഷ് മുരുകേശൻ. നിള രാജ്, ചിന്മയി കിരൺലാൽ, സമന്വിത ശരത്ത്, അഭിരാം കൃഷ്ണപ്രഭു എന്നിവർ അടങ്ങിയ കിഡ്സ് കോറസിനൊപ്പം അദ്രി ജോയ് കൂടി ചേർന്നാണ് ആലാപനം . എഐ സങ്കേതിക വിദ്യ കൂടി ഉപയോഗിച്ചാണ് ഗാനം ഒരുക്കിയിയത്.

ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീനും ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ചേ‌ർന്നാണ് നിർമ്മാണം . സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് തിരക്കഥ. ആനന്ദ് സി. ചന്ദ്രൻ ക്യാമറ ചലിപ്പിക്കുന്നു.മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന ഹിറ്റ് ചിത്രത്തിലൂടെ സംവിധായകൻ എന്ന നിലയിൽ ശ്രദ്ധ നേടിയ അഭിനവ് സുന്ദർ നായ്കാണ് എഡിറ്റർ. കോ പ്രൊഡ്യൂസേഴ്സ് - ബൈജു ഗോപാലൻ, വി. സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി. പ്രൊഡക്ഷൻ ഡിസൈനെർ - ദീനോ ശങ്കർ, വിതരണം ഡ്രീം ബിഗ് ഫിലിംസ്, പി ആർ ഒ ആന്റ് മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.