ട്രെന്റിന് ഒപ്പം മിറാഷ്

Friday 12 September 2025 6:32 AM IST

സോഷ്യൽ മീഡിയയിൽ ട്രെൻഡായി മാറുന്ന നാനോ ബനാന ട്രെന്റ് ഏറ്റുപിടിച്ച് ആസിഫ് അലി - അപർണ ബാലമുരളി ചിത്രം 'മിറാഷ്" പുതിയ പോസ്റ്റർ . സോഷ്യൽ മീഡിയ കീഴടക്കുന്ന ഏറ്റവും പുതിയ ട്രെന്റാണ് നാനോ ബനാന. ഗൂഗിളിന്റെ എ.ഐ അസിസ്റ്റന്റായ ജെമിനി 2.5 ഫ്ളാഷ് ഇമേജ് ഉപയോഗിച്ച് അനായാസം സെക്കൻഡുകൾക്കുള്ളിൽ സൃഷ്ടിക്കുന്ന ഫിഗറൈൻ ഇമേജുകളാണിത്. അതേസമയം ജീത്തു ജോസഫ് സംവിധാനം ചെയ്ത മിറാഷ് സെപ്തംബർ 19ന് റിലീസ് ചെയ്യും. കിഷ്‌കന്ധാകാണ്ഡത്തിനു ശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും വീണ്ടും ഒന്നിക്കുകയാണ്. ഹക്കിം ഷാജഹാൻ, ദീപക് പറമ്പേൽ, ഹന്ന റെജി കോശി, സമ്പത്ത് രാജ എന്നിവരാണ് മറ്റു താരങ്ങൾ. കഥ അപർണ ആർ. തറക്കാട്. തിരക്കഥ സംഭാഷണം: ശ്രീനിവാസ് അബ്രോൾ, ജീത്തു ജോസഫ്, ഇ ഫോർ എക്സ്‌പിരിമെന്റ്സ്, നാഥ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ സെവൻ വൺ സെവൻ പ്രൊഡക്ഷൻസ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളുടെ അസോസിയേഷനോടെ മുകേഷ് ആർ. മെഹ്‌ത, ജതിൻ എംസേഥി, സി.വി. സാരഥി എന്നിവർ ചേർന്നാണ് നിർമ്മാണം. പി.ആർ.ഒ ആതിര ദിൽജിത്ത്.