രവി മോഹന്റെ സംവിധാനത്തിൽ ആൻ ഓർഡിനറിമാൻ
Friday 12 September 2025 6:35 AM IST
യോഗി ബാബു നായകനായി പ്രൊമോ വീഡിയോ
യോഗി ബാബുവിനെ നായകനാക്കി നടൻ രവി മോഹൻ സംവിധായകന്റെ മേലങ്കി അണിയുന്ന ആൻ ഓർഡിനറിമാൻ എന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്തിറങ്ങി. രവി മോഹൻ സ്റ്റുഡിയോസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോ രവിമോഹന്റെ പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങി എന്ന പ്രത്യേകത കൂടിയുണ്ട്. താരങ്ങളായ ശിവകാർത്തികേയൻ, കാർത്തി, ഡോ. ശിവരാജ് കുമാർ, ജെനീലിയ, രവിമോഹന്റെ സഹോദരനും സംവിധായകനുമായ മോഹൻരാജ് എന്നിവർ പങ്കെടുത്തു. ജെയ് ചറോല ഛായാഗ്രഹണം നിർവഹിക്കും. സംഗീതം ഹൈഡ്രോ. എഡിറ്റർ: പ്രദീപ് ഇ. രാഘവ്.