ലൈഫ് ഭവന പദ്ധതി താക്കോൽ കൈമാറി
Thursday 11 September 2025 9:49 PM IST
കുറിച്ചി: കുറിച്ചി ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതി പ്രകാരം 2024-25 വർഷത്തിൽ പൂർത്തീകരിച്ച 40 വീടുകളുടെ താക്കോൽ കൈമാറ്റം അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ നിർവഹിച്ചു. 2021 മുതൽ 2025 വരെ ആകെ 279 വീടുകൾ കുറിച്ചിയിൽ ലൈഫ് പദ്ധതി പ്രകാരം പൂർത്തീകരിച്ചു. സാമ്പത്തിക വർഷത്തിൽ 60 കുടുംബം ഇതുവരെ ലൈഫ് പദ്ധതിക്കായി പുതിയതായി കരാർ വച്ചു. കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ അദ്ധ്യക്ഷത വഹിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.ടോമിച്ചൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.