നവരാത്രി വിഗ്രഹ ഘോഷയാത്രക്ക് സ്വീകരണം

Friday 12 September 2025 4:00 AM IST

പാറശാല: 21ന് കളിയിക്കാവിളയിലെത്തുന്ന നവരാത്രി വിഗ്രഹ ഘോഷയാത്രക്ക് നൽകുന്ന വരവേൽപ് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ആലോചനാ യോഗം പാറശാലയിൽ നടന്നു. പാറശാല ജയമഹേശ് ഓഡിറ്റോറിയത്തിൽ നടന്ന യോഗം സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ജുസ്മിത അദ്ധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി തഹസിൽദാർ കൃഷ്ണകുമാർ,എസ്.ഐ ഹർഷകുമാർ, ഡെപ്യൂട്ടി ദേവസ്വം കമ്മീഷ്ണർ ദിലീപ് കുമാർ, നെയ്യാറ്റിങ്കര അസിസ്റ്റന്റ് കമ്മീഷ്ണർ അയ്യപ്പൻ, എസ്.എസ്.സാബു, പാറശാല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ബിജു, വില്ലേജ് ഓഫീസർ ബിജു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ക്രിസ്തുരാജ്, വീണ, ക്രിസ്തുദാസ്, കെ.എസ്.ഇ.ബി എ.ഇ ഷാജി, ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സാംജി, വിവിധ സംഘടനാ പ്രതിനിധികൾ, സർക്കാർ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.