കുഴഞ്ഞുവീണ് മരിച്ചു

Thursday 11 September 2025 10:01 PM IST

കടയ്ക്കൽ: യുവാവ് വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. ഇട്ടിവ ചരിപ്പറമ്പ് കോവൂർ സ്വദേശി അനീഷാണ് (38) മരിച്ചത്. ഉടൻ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏറെ നാളായി ഗൾഫിലായിരുന്ന അനീഷ് നാട്ടിലെത്തിയ ശേഷം ഓട്ടോറിക്ഷ ഓടിക്കുകയായിരുന്നു. ഭാര്യ: സൗമ്യ. മകൻ: ശിവക് (ഒന്നര വയസ്). സംസ്‌കാരം ഇന്ന് ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.