അയ്യപ്പസംഗമം വോട്ട് തട്ടാനുള്ള തന്ത്രം :വി.മുരളീധരൻ must s/c
Friday 12 September 2025 3:14 AM IST
തിരുവനന്തപുരം:മാസ്റ്റർ പ്ളാൻ നടപ്പാക്കാതെ ശബരിമലയിൽ അയ്യപ്പസംഗമം നടത്തുന്നത് വോട്ട് തട്ടാനെന്ന് മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ. ഉള്ളൂരിൽ ബി.ജെ.പി വാർഡ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.തിരുവനന്തപുരം നഗരസഭയിൽ കിച്ചൺബിൻ വാങ്ങിയതിൽ വൻ ക്രമക്കേടാണ് നടത്തിയത്.ധൂർത്തിന്റെയും അഴിമതിയുടെയും പര്യായമായ സർക്കാരിനെതിരെ തദ്ദേശതിരഞ്ഞെടുപ്പിൽ ജനവിധിയുണ്ടാകുമെന്നും വി.മുരളീധരൻ പറഞ്ഞു.