പൊതുസമ്മേളനത്തിന് ഒരുങ്ങി ആലപ്പുഴ ബീച്ച്

Friday 12 September 2025 1:19 AM IST

ആലപ്പുഴ: ആലപ്പുഴയെ ചെമ്പട്ടണിയിച്ച സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും. അവസാന ദിനമായ ഇന്ന് രാവിലെ 9ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്ക് മറുപടി പറയും. ഉച്ച കഴിഞ്ഞ് 3 മണിക്ക് ആലപ്പുഴ നാൽപ്പാലത്തിൽ നിന്നും റെഡ് വോളണ്ടി​യർ പരേഡ് ആരംഭിക്കും. ജില്ലയിൽ നിന്നും സമീപ ജില്ലകളിൽ നിന്നുമായി കാൽ ലക്ഷത്തോളം ജനസേവാദൾ വോളണ്ടി​യർമാർ പരേഡിൽ അണിനിരക്കും.

പൊതുസമ്മേളനത്തിനായുള്ള സ്റ്റേജിന്റെയും പന്തലിന്റെയും നിർമ്മാണം ആലപ്പുഴ ബീച്ചിൽ പൂർത്തിയായി. ശതാബ്ദി വർഷത്തിലെ സംസ്ഥാന സമ്മേളന സമാപനത്തിന്റെ ഭാഗമായി ബീച്ചും പരിസരവും ചെങ്കൊടികളും തോരണങ്ങളും കൊണ്ട് കമനീയമാക്കി.

. നാൽപ്പാലത്തിലെ നാലുറോഡുകളിൽ ജില്ല തിരിച്ച് അണിനിരക്കുന്ന റെഡ് വോളന്റിയർമാർ അണ്ടർപാസുവഴിയാണ് ബീച്ചിലേക്ക് മാർച്ച് ചെയ്യുക.

വാഹനനിയന്ത്രണം

 പ്രവർത്തകരെ ഇറക്കിയശേഷം വാഹനങ്ങൾ റിക്രിയേഷൻ ഗ്രൗണ്ടിലും ആലപ്പുഴ ബൈപ്പാസിന്റെ അടിയിലുമായി പാർക്ക് ചെയ്യണം

 ഗതാഗത നിയന്ത്രണത്തിനായി നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തും ബൈപ്പാസിലുമായി മുന്നൂറോളം പൊലീസുകാരെ വിന്യസിക്കും

 പ്രവർത്തകരുമായെത്തുന്ന വാഹനങ്ങൾ നഗരത്തിലെ വാഹന ഗതാഗതത്തെ ബാധിക്കാത്ത വിധത്തിൽ ക്രമീകരിക്കും

 ആളുകൾ ബീച്ചിലിറങ്ങിയും മറ്റുമുള്ള അപകടങ്ങൾ ഒഴിവാക്കാൻ ടൂറിസം പൊലീസിനെ ബീച്ചിൽ നിയോഗിച്ചിട്ടുണ്ട്

ഇന്ന്

രാവിലെ 9ന് - സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്ക് മറുപടി പറയും വൈകിട്ട് 3ന് - വോളണ്ടി​യർ പരേഡ് മുപ്പാലത്തിന് സമീപത്ത് നിന്നാരംഭിക്കും 4.30ന് - പൊതുസമ്മേളനം രാത്രി 7ന് - ഇപ്റ്റ നാടൻ പാട്ടുകൾ