ബൈക്ക് റാലി നടത്തി
Friday 12 September 2025 3:26 AM IST
കടയ്ക്കാവൂർ: വക്കം ഖാദർ രക്തസാക്ഷിത്വദിനത്തിൽ എ.ഐ.ഡി.വൈ.ഒയുടെ ആഭിമുഖ്യത്തിൽ ബൈക്ക് റാലി നടത്തി.കരുനാഗപ്പള്ളിയിൽ നടന്ന പൊതുസമ്മേളനം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.വക്കം ഖാദറിന്റെ സഹോദരപുത്രൻ എ.ആർ ഫാമി ഫ്ലാഗ് ഓഫ് ചെയ്ത ബൈക്ക് റാലി വക്കത്ത് സമാപിച്ചു. വക്കം മാർക്കറ്റ് ജംഗ്ഷനിൽ നടന്ന യോഗത്തിൽ എ.ഐ.ഡി.വൈ.ഒ സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.വി പ്രകാശ് സംസാരിച്ചു.സംസ്ഥാന സെക്രട്ടറി പി.കെ.പ്രഭാഷ്,കെ.ബിമൽജി,എ.ഐ.ഡി.എസ്.ഒ സംസ്ഥാന സെക്രട്ടറി ആർ.അപർണ,ടി.ഷിജിൻ, രജിത ജയറാം,എ.ഷൈജു തുടങ്ങിയവർ പങ്കെടുത്തു.