ജാഗ്രത സമിതി ഓണാഘോഷം
Friday 12 September 2025 2:26 AM IST
മാവേലിക്കര :പത്താം വാർഡ് ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. കൗൺസിലർ അനി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ നൈനാൻ സി. കുറ്റിശ്ശേരിൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ടി. കൃഷ്ണകുമാരി ഓണസന്ദേശം നൽകി. കൗൺസിലർമാരായ കെ. ഗോപൻ ,സജീവ് പ്രായിക്കര, രാജൻ, ശാന്തി അജയൻ, ശക്തി നഗർ റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് ശിവൻകുട്ടി, സെക്രട്ടറി ടി. സി. ജേക്കബ്, ജാഗ്രത സമിതി ചെയർമാൻ കോശി ഇടിക്കുള, കൺവീനർ മിനി വിനോദ്, ഉമാദേവി ഇടശ്ശേരി, കുമാരി ശങ്കർ ,റെജി കുഴിപ്പറമ്പിൽ, ഗിരിജ ഭായി, റെയ്ച്ചൽ സജു, നാരായണൻ ,പുഷ്പാകരൻ സൗപർണിക, രംഗസ്വാമി ആർ.വി എന്നിവർ പ്രസംഗിച്ചു