കുരുന്നുകൾക്ക് ബിരിയാണി വിളമ്പി
Friday 12 September 2025 1:26 AM IST
ആലപ്പുഴ: നഗരസഭയുടെ പരിധിയിലുള്ള പൂന്തോപ്പ് വാർഡിലെ ആറാം നമ്പർ അങ്കണവാടി നവീകരിച്ചതിന്റെ ഉദ്ഘാടനവും, കുട്ടികൾക്ക് പുതുക്കിയ മെനു പ്രകാരം ഭക്ഷണം നൽകുന്നതിന്റെ നഗരസഭാതല ഉദ്ഘാടനവും ചെയർപേഴ്സൺ കെ.കെ.ജയമ്മ നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ നസീർ പുന്നക്കൽ അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാൻ എം.ആർ.പ്രേം, വാർഡ് കൗൺസിലർ ബി.മെഹബൂബ്, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ അഞ്ജു അരുമ നായകൻ, രജിത.ആർ.കുമാർ, മായ എന്നിവർ പങ്കെടുത്തു. നഗരസഭാ പരിധിയിലെ മുഴുവൻ അങ്കണവാടികളിലും പുതുക്കിയ ഭക്ഷണ ക്രമം നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്തുമെന്ന് നഗരസഭാദ്ധ്യക്ഷ പറഞ്ഞു.