മന്ത്രിക്ക് നിവേദനം നൽകി

Friday 12 September 2025 2:38 AM IST

ആലപ്പുഴ: ഹോംകോയിലെ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് ആയുഷ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യുണിയൻ പ്രതിനിധികൾക്ക് ഉറപ്പ് നൽകി ഏഴ് മാസമായിട്ടും നടപടിയുണ്ടാകാത്തത് ഹോംകോ എംപ്ലോയീസ് അസ്സോസിയേഷൻ (ഐ.എൻ.ടി.യു.സി) പ്രതിനിധികൾ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തി. അടിയന്തിരമായി ആരോഗ്യ മന്ത്രിയുമായി സംസാരിച്ച് തീരുമാനം ഉണ്ടാക്കാമെന്ന് മന്ത്രി യൂണിയൻ പ്രതിനിധികൾക്ക് ഉറപ്പ് നൽകി. ഹോംകോ എംപ്ലോയീസ് അസ്സോസിയേഷൻ പ്രസിഡന്റ് എ. എ .ഷുക്കൂറിനൊപ്പം, ജനറൽ സെക്രട്ടറി വി.കണ്ണൻ, ജോയിന്റ് സെക്രട്ടറി ടി.ബി.റസീന, നിഖിൽ വർഗ്ഗീസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പി.പിചിത്തരഞ്ജൻ എം.എൽ.എയും സ്ഥലത്തുണ്ടായിരുന്നു.