ഓട്ടിസം സെന്റർ ഓണാഘോഷം

Friday 12 September 2025 1:38 AM IST

ചേർത്തല:സമഗ്ര ശിക്ഷാ കേരളം ബി.ആർ.സി ചേർത്തല ഓട്ടിസം സെന്റർ, ലയൺസ് ക്ലബ് ഓഫ് കൊയർ ലാന്റ് ചേർത്തലയുമായി ചേർന്ന് ചേർത്തല ഓട്ടിസം സെന്ററിൽ ഓണാഘോഷവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ ഉദ്ഘാടനം ചെയ്തു. പി. ടി.എ പ്രസിഡന്റ് മനോജ് കുശാക്കൽ അദ്ധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ് കൊയർ ലാന്റ് സെക്രട്ടറി സുദർശനൻ,ബി.ആർ.സി ബി.പി.സി ബിജി പി.എസ്, ഓണാഘോഷ കമ്മറ്റി കൺവീനർ സോഫിയ,ചേർത്തല ബി.ആർ.സി സി.ആർ. സി സി.രഘുകുമാർ,സ്‌പെഷ്യൽ എഡ്യുക്കേറ്റർ സോഫിയ മോൾ തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.