കുടുംബ സംഗമവും ഓണാഘോഷവും

Friday 12 September 2025 1:39 AM IST

മാന്നാർ : കുട്ടമ്പേരൂർ 3500-ാം നമ്പർ ശ്രീഭഗവതി വിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ കുടുംബ സംഗമവും ഓണാഘോഷവും നാളെ മന്നം നഗറിൽ (എസ്.കെ.വി.എച്ച്.എസ്) നടക്കും. രാവിലെ 10ന് കരയോഗം പ്രസിഡന്റ് എൻ.ജി രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷനാകുന്ന സാംസ്കാരിക സമ്മേളനം താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.എൻ സുകുമാരപ്പണിക്കർ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി ബി.കെ മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തും. സി.കെ രാമഭദ്ര പണിക്കർ, അഡ്വ.പി.കെ രാമദാസ്, സതീഷ് ശാന്തിനിവാസ് എന്നിവരെ ആദരിക്കും. രാമായണ പ്രശ്നോത്തര വിജയികൾക്കുളള സമ്മാനവിതരണവും നടക്കും.