മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
Friday 12 September 2025 1:54 AM IST
അമ്പലപ്പുഴ: ഫിഷറീസ് വകുപ്പ് ആലപ്പുഴ ജില്ല ജനകീയ മത്സ്യകൃഷി 2025-26 പദ്ധതിയുടെ ഭാഗമായി അമ്പലപ്പുഴ മത്സ്യ ഭവൻ പരിധിയിൽ കാക്കാഴം മുസ്ലിം ജമാഅത്ത് പള്ളിക്കുളത്തിൽ 1000 കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഉദ്ഘാടനം അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശോഭാ ബാലൻ നിർവഹിച്ചു. കാക്കാഴം ജുമാഅത്ത് പ്രസിഡന്റ് എച്ച്. ബഷീർ അത്താല, വാർഡ് മെമ്പർ നജീബ്, ഫിഷറീസ് ഓഫീസർ അഞ്ചു എം.സഞ്ജീവ്, രഞ്ജിനി , സെക്രട്ടറി സഹീദ് മാവുങ്കൽ, ട്രഷറർ സിയാദ്, അബ്ദുൽ കലാം വത്തോലി, ഇക്ബാൽ, സലിം, സൈനുൽ ആബിദീൻ എന്നിവർ പങ്കെടുത്തു.