ചികിത്സയ്ക്കെത്തിയ യുവാവിന്റെ ലൈംഗികാവയവങ്ങളിൽ സ്പർശിച്ചു,​ ഓറൽ സെക്സ് ചെയ്തു,​ വനിതാ ഡോക്ടർക്കെതിരെ പരാതി

Thursday 11 September 2025 11:35 PM IST

ആശുപത്രിയിൽ എത്തിയ രോഗികളുമായി ലൈംഗിക ബന്ധം പുലർത്തിയതിന് ഇന്ത്യൻ വംശജയായ ഡോക്ടറുടെ മെഡിക്കൽ ലൈസൻസ് കാനഡ റദ്ദാക്കി. ഡോക്ടർ സുമൻ ഖുൽബെയ്ക്കെതിരെ ജിംട്രെയിനറായ യുവാവ് നൽകിയ പരാതിയിലാണ് നടപടി. കൊക്കെയ്ൻ കലർത്തിയ വിറ്റാമിൻ കുത്തിവയ്പ്പെടുത്ത് മയങ്ങിക്കിടന്ന തന്റെ ലൈംഗികാവയവങ്ങളിൽ സമ്മതമില്ലാതെ സുമൻ സ്പർശിച്ചുവെന്നും ചുംബിച്ചുവെന്നും ഓറൽ സെക്സ് ചെയ്തുവെന്നും യുവാവ് മൊഴി നൽകി. തുടർന്ന് താനുമായി ഡോക്ടർ ലൈംഗികബന്ധം പുലർത്തി വന്നതായും യുവാവ് പറയുന്നു. രോഗിയായ യുവാവിനെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നും മറ്റു രണ്ട് രോഗികളോടും സുമൻ പ്രണയാഭ്യർത്ഥന നടത്തിയതായും നാഷണൽ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

അതേസമയം ക്ലിനിക്കിൽ വച്ച് സുഹൃത്തുക്കൾക്കായി സുമൻ പാർട്ടി നടത്തിയിരുന്നതായും മദ്യപിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. ഡോക്ടറും രോഗിയും തമ്മിൽ ലൈംഗിക ബന്ധമുണ്ടാകുന്നതിനെ പ്രോത്സാഹിപ്പിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.

2001ലാണ് സുമൻ കാനഡയിലെ കനാട്ടയിൽ വീട് വാങ്ങി ഫാമിലി ഫിസിഷ്യനായി ജോലി ആരംഭിച്ചത്. ഈ വീട് പിന്നീട് സ്വകാര്യ ക്ലിനിക്കായി മാറ്റുകയായിരുന്നു. ഇതിനിടെ 201ൽ അടുത്തുള്ള ജിമ്മിൽ ചേർന്നു. ഇവിടുത്തെ ട്രെയിനറാണ് സുമനെതിരെ ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്. തനിക്കെതിരെയുള്ള ആരോപണങ്ങൾ സുമൻ നിഷേധിച്ചിട്ടുണ്ട്. വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് തനിക്കെതിരെ പ്രചരിക്കുന്നതെന്നും അപ്പീൽ പോകുമെന്നും അവർ അറിയിച്ചു. എന്നാൽ പരിശീലകനുമായി ശാരീരിക ബന്ധം പുലർത്തിയിരുന്നുവെന്ന് സുമൻ സമ്മതിച്ചു. കൊക്കെയ്ൻ രോഗികൾക്ക് നൽകിയിട്ടില്ലെന്നും പ്രൊകെയ്ൻ എന്ന കുത്തിവയ്പാണ് എടുത്തിരുന്നതെന്നും അവർ പറഞ്ഞു.