'സോവ്‌സിക്കോൺ' ഇന്ന് മുതൽ
Friday 12 September 2025 12:45 AM IST
തൃശൂർ: രാജ്യത്തെ ഗൈനക് സർജൻമാരുടെ രണ്ടാം ദേശീയ സമ്മേളനം സോവ്‌സിക്കോൺ ഇന്ന് മുതൽ 14 വരെ തൃശൂരിൽ നടക്കും. സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് 5.30 വരെ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ വജൈനൽ സർജറി, കോസ്‌മെറ്റിക് ഗൈനക്കോളജി എന്നീ വിഷയങ്ങളിൽ ശിൽപ്പശാല സംഘടിപ്പിക്കും. ശനിയാഴ്ച്ച വൈകിട്ട് ഏഴിന് ലുലു കൺവെൻഷൻ സെന്ററിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.30ന് സോവ്‌സി ദേശീയ കൗൺസിൽ യോഗം നടക്കും. സമാപന സമ്മേളനം ഞായറാഴ്ച്ച വൈകിട്ട് 4.30ന് സോവ്‌സി ദേശീയ പ്രസിഡന്റ് ഡോ. വി.പി.പൈലി ഉദ്ഘാടനം ചെയ്യും.