പഞ്ചായത്തിനെതിരെ പ്രതിഷേധ ധർണ

Friday 12 September 2025 12:46 AM IST

മാള: കുടിവെള്ള വിതരണം മുടക്കിയ മാള പഞ്ചായത്തിന്റെ കെടുകാര്യസ്ഥതയ്‌ക്കെതിരെ ട്വന്റി 20 മാള മണ്ഡലം

കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ സായാഹ്ന പ്രതിഷേധ ധർണ നടത്തി. ജലനിധി പദ്ധതിക്കായി 8.26 കോടി രൂപ കുടിശിക വരുത്തിയതിനാൽ ജലവിതരണം നിർത്തിവയ്ക്കുമെന്ന് ജലസേചന വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. നിയോജക മണ്ഡലം പ്രസിഡന്റ് ഡോ. വർഗീസ് ജോർജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സണ്ണി പള്ളിപ്പാട്ട് അദ്ധ്യക്ഷനായി. ജോയ് ചേര്യേക്കര, രാജു മാലേടത്ത്, ജാൻസൻ ജോസഫ്, വിനോദ് വിതയത്തിൽ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാന്തര പ്രതിഷേധങ്ങൾ നടന്നു.