വിനോബാ ഭാവേയുടെ ജന്മദിനാചരണം

Thursday 11 September 2025 11:49 PM IST

തൃശൂർ: ഭൂദാന പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ ആചാര്യ വിനോബാ ഭാവേയുടെ 130-ാമത് ജന്മദിനത്തോടനുബന്ധിച്ച് ഗാന്ധിമാർഗ്ഗം സംഘടനകളുടെ ആഭിമുഖ്യത്തിൽ ചർച്ചാ സമ്മേളനം, ലഘുലേഖ പ്രകാശനം, സർവോദയ സന്ദേശ പ്രചാരണം എന്നിവ സംഘടിപ്പിച്ചു. സർവോദയ ദർശൻ ചെയർമാൻ എം.പീതാംബരൻ ഉദ്ഘാടനവും ലഘുലേഖ പ്രകാശനവും നിർവഹിച്ചു . സർവോദയ മണ്ഡലം നിവേദക് പി.എസ്.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.രാജേന്ദ്രൻ ഗാന്ധി പീസ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ വി.എസ്.ഗിരീശൻ, ഗാന്ധിദർശൻ കോർഡിനേറ്റർ പി.ജെ. കുര്യൻ, വയലാ ട്രസ്റ്റ് സെക്രട്ടറി വത്സല വാസുദേവൻ പിള്ള, ബാബു കെ.തോമസ് എന്നിവർ പ്രസംഗിച്ചു.