ഓട്ടോയും കാറും കൂട്ടിയിടിച്ചു, ഓട്ടോ ഡ്രൈവർ മരിച്ചു
Thursday 11 September 2025 11:56 PM IST
ചാരുംമൂട്: കൊല്ലം - തേനി ദേശീയപാതയിൽ താമരക്കുളം ഗുരുനാഥൻകുളങ്ങരയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. കരുനാഗപ്പള്ളി പാവുമ്പ വടക്ക് മിനിസദനത്തിൽ രാമചന്ദ്രൻ പിള്ള (56) യാണ് മരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു അപകടം. ചാരുംമൂട്ടിൽ
നിന്ന് പാവുമ്പയിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാമചന്ദ്രൻ പിള്ളയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓട്ടോറിക്ഷയിലുണ്ടായിരുന്ന യാത്രക്കാരനും പരിക്കേറ്റു.