വർക്കലയിൽ 51ഗ്രാം എം.ഡി.എം.എ പിടികൂടി
Friday 12 September 2025 1:44 AM IST
വർക്കല: എം.ഡി.എം.എയുമായി ചിറയിൻകീഴ് സ്വദേശിയെ ഡാൻസാഫ് സംഘം വർക്കലയിൽ നിന്ന് പിടികൂടി. പെരുങ്കുഴി നാലുമുക്ക് വിശാഖത്തിൽ ശബരിനാഥ് (48) ആണ് പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് വർക്കല കരുനിലക്കോട് കുഴിവിളാകം ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ ഇന്നലെ വൈകിട്ടോടെ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് 51ഗ്രാം എം.ഡി.എം.എ ഇയാളിൽ നിന്നും പിടിച്ചെടുത്തത്.കിടപ്പുമുറിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. അടിപിടി,വധശ്രമം, ലഹരികടത്ത് ഉൾപ്പെടെ വിവിധ സ്റ്റേഷനുകളിലായി 20ഓളം കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. നടപടികൾ പൂർത്തിയാക്കി ശബരിനാഥിനെ വർക്കല പൊലീസിന് കൈമാറി.നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് പ്രകാരം ശബരിനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.