മദ്യപിക്കാൻ പണം നൽകിയില്ല: യുവാവിനെ കല്ലുകൊണ്ടിടിച്ച് പരിക്കേൽപ്പിച്ചു
Friday 12 September 2025 1:50 AM IST
വിഴിഞ്ഞം: മദ്യപിക്കാൻ പണം നൽകാത്തതിനാൽ, യുവാവിനെ കരിങ്കല്ലുകൊണ്ടിടിച്ച് പരിക്കേൽപ്പിച്ചു. സംഭവത്തിൽ തെന്നൂർകോണം വേടൻവിള വീട്ടിൽ അജിനെ (25) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു.കോട്ടപ്പുറം കരിമ്പള്ളിക്കര സ്വദേശി ജൂജിൻദാസിനാണ് (22) കല്ലുകൊണ്ടുള്ള ആക്രമണത്തിൽ ചുണ്ടിൽ പരിക്കേറ്റത്.ബുധനാഴ്ച രാത്രി വിഴിഞ്ഞം വലിയ കടപ്പുറത്തായിരുന്നു സംഭവം.അജിൻ വിഴിഞ്ഞം സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളയാളാണെന്നും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തെന്നും പൊലീസ് പറഞ്ഞു