പി.പി തങ്കച്ചൻ സൗമ്യനായ നേതാവ് ആനന്ദബോസ്
Friday 12 September 2025 1:29 AM IST
കൊൽക്കത്ത: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും മുൻസ്പീക്കറുമായ പി.പി തങ്കച്ചന്റെ നിര്യാണത്തിൽ ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദബോസ് അനുശോചിച്ചു. സൗമ്യനും പക്വമതിയുമായ രാഷ്ട്രീയനേതാവും പ്രഗത്ഭനായ ഭരണാധികാരിയുമായിരുന്നു തങ്കച്ചനെന്ന് അനുശോചനസന്ദേശത്തിൽ ആനന്ദബോസ് പറഞ്ഞു.