ശ്രീശുദ്ധി പ്രൊഡക്ഷൻ യൂണിറ്റ് ഉദ്ഘാടനം
Friday 12 September 2025 7:18 AM IST
കുറിച്ചി: നാടിന്റെ വികസനത്തിന് ഗ്രാമീണ കുടി വ്യവസായങ്ങൾ തിരികെ വരണമെന്ന് അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ പറഞ്ഞു. കുറിച്ചി കെ.എൻ.എം. പബ്ലിക് ലൈബ്രറി വനിതാവേദിയുടെ ശ്രീശുദ്ധി പ്രൊഡക്ഷൻ യൂണിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ലൈബ്രറി പ്രസിഡന്റ് ടി.എസ് സലിം അദ്ധ്യക്ഷത വഹിച്ചു. എൻ.ഡി ബാലകൃഷണൻ, സുജാത ബിജു, ആഷാ ശ്രീകുമാർ, പി.പി മോഹനൻ, സിസ്റ്റർ കെസിയ, ജിപ്‌സിമോൾ ജോയി, കെ.എൽ ലളിതമ്മ എന്നിവർ പങ്കെടുത്തു.