പഠിത്തം കഴിഞ്ഞോ? ഒരു ലക്ഷത്തിനുമുകളിൽ ശമ്പളം വാങ്ങാം, പ്രമുഖ ബാങ്കിൽ ജോലി നേടാൻ അവസരം വന്നെത്തി
ബാങ്ക് ഒഫ് മഹാരാഷ്ട്രയിൽ വിവിധ തസ്തികകളിൽ ജോലി നേടാൻ സുവർണാവസരം. സ്‌കെയിൽ രണ്ട്, നാല് വിഭാഗങ്ങളിലായി 350 ജനറലിസ്റ്റ് ഒഴിവുകളാണുള്ളത്. താൽപര്യമുളള ഉദ്യോഗാർത്ഥികൾക്ക് ബാങ്ക് ഒഫ് മഹാരാഷ്ട്രയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്. സെപ്തംബർ 30 വരെയാണ് അപേക്ഷിക്കാൻ അവസരമുളളത്. അംഗീകൃത സർവകലാശാലയിൽ നിന്ന് ബാച്ചിലർ ഒഫ് എഞ്ചിനീയറിംഗ്, ബിടെക്, മാസ്റ്റർ ഒഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയിൽ ബിരുദമുളളവർക്ക് അപേക്ഷിക്കാവുന്നതാണ്.
25നും 50നും ഇടയിൽ പ്രായമുളളവർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുളളൂ. ജനറൽ, ഒബിസി, ഇഡബ്ലൂഎസ് വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം ഫീസായി 1180 രൂപയും എസ് സി, എസ് ടി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം ഫീസായി 118 രൂപയും സമർപ്പിക്കേണ്ടതുണ്ട്.
അപേക്ഷിക്കുന്നവർക്ക് പ്രവേശന പരീക്ഷ ഉണ്ടായിക്കും. പരീക്ഷാഫലം അനുസരിച്ചായിരിക്കും അഭിമുഖത്തിനായി വിളിക്കുന്നത്. സ്‌കെയിൽ നാല് വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 1,40,500 മുതൽ 1,56,500 രൂപ വരെ ശമ്പളം ലഭിക്കും. സ്‌കെയിൽ രണ്ട് വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 64,820 രൂപ മുതൽ 93,960 രൂപ വരെ ശമ്പളം ലഭിക്കും.