ഓഫീസിൽ വച്ച് പീഡിപ്പിക്കാൻ ശ്രമം; ഫോറസ്റ്റ് ഓഫീസർക്കെതിരെ പരാതിയുമായി ഉദ്യോഗസ്ഥ

Friday 12 September 2025 12:15 PM IST

വയനാട്: ഫോറസ്റ്റ് ഓഫീസിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. വനംവകുപ്പ് ഉദ്യോഗസ്ഥയാണ് പൊലീസിൽ പരാതി നൽകിയത്. സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രതീഷ് കുമാറിനെതിരെയാണ് പരാതി.

ഉദ്യോഗസ്ഥ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പടിഞ്ഞാറത്തറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രതീഷ് കുമാറിനെ കൽപ്പറ്റയിലേക്ക് സ്ഥലംമാറ്റിയതായി വയനാട് ഡിഎഫ്‌ഒ അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ രതീഷ് കുമാറിനെതിരെ ആഭ്യന്തര അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.