മിറാഷ് സെപ്തംബർ 19ന് തിയേറ്ററിൽ
ആസിഫ് അലി, അപർണ ബാലമുരളി, ഹക്കിം ഷാജഹാൻ,ഹന്ന റെജി കോശി, സമ്പത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മിറാഷ് സെപ്തംബർ 19ന് പ്രദർശനത്തിന്. കഥ അപർണ ആർ. തരക്കാട് , തിരക്കഥ , സംഭാഷണം ശ്രീനിവാസ് അബ്രോൾ, ജീത്തു ജോസഫ് . സെവൻ വൺ സെവൻ പ്രൊഡക്ഷൻസ്, ഓഫ് എ ബെഡ് ടൈം സ്റ്റോറീസുമായി സഹകരിച്ച് നാഥ് സ്റ്റുഡിയോസ്, ഇ ഫോർ എന്റർടെയ്ൻമെന്റ്സ് എന്നീ ബാനറിൽ മുകേഷ് ആർ. മേത്ത, ജതിൻ .എം. സെഥി, സി .വി. സാരഥി എന്നിവർ ചേർന്നാണ് നിർമ്മാണം.
സാമ്രാജ്യം മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ജോമോൻ സംവിധാനം ചെയ്ത് സൂപ്പർ ഹിറ്റ് ചിത്രം സാമ്രാജ്യം സെപ്തംബർ 19ന് റീ റിലീസ്ചെയ്യും. ഫോർ കെ ഡോൾബി അറ്റ്മോസിൽ റീ മാസ്റ്റർ ചെയ്ത പതിപ്പാണ്. മധു, ക്യാപ്ടൻ രാജു, അശോകൻ, വിജയരാഘവൻ, ശ്രീവിദ്യ, സോണിയ, സത്താർ, ജഗന്നാഥ വർമ്മ, സാദിഖ്, സി .ഐ. പോൾ, ബാലൻ കെ. നായർ, പ്രതാപചന്ദ്രൻ, ജഗന്നാഥൻ, ഭീമൻ രഘു, പൊന്നമ്പലം, വിഷ്ണുകാന്ത്, തപസ്യ എന്നിവരാണ് മറ്റു താരങ്ങൾ.രചന ഷിബു ചക്രവർത്തി, സംഗീതം ഇളയരാജ , ആരിഫ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജ്മൽ ഹസൻ ആണ് നിർമ്മാണം. വിതരണം ആരിഫ റിലീസ് .