ഈ നാളുകാർക്ക് ഔദ്യോഗിക ഉന്നതിയും സ്ഥലമാറ്റവും ലഭിക്കും; വിദേശത്ത് പോകാനുള്ള ആഗ്രഹം സാധിക്കും
അശ്വതി: ഊഹക്കച്ചവടത്തിലും പന്തയങ്ങളിലും വിജയിക്കും. ബാങ്കിംഗ് രംഗത്ത് ഉന്നതപദവി അലങ്കരിക്കും. ആരോഗ്യവും ധനസ്ഥിതിയും അഭിവൃദ്ധിപ്പെടും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല സമയമാണ്. ഗൃഹനിർമ്മാണത്തിൽ പുരോഗതി. ഭാഗ്യദിനം തിങ്കൾ ഭരണി: മേലധികാരികളോട് നയത്തിൽ സംസാരിക്കും. ഉന്നത വിദ്യാഭ്യാസരംഗത്ത് ശോഭിക്കും. അയൽക്കാരിൽ നിന്ന് നല്ല സഹകരണമുണ്ടാകും. നിയമജ്ഞർക്ക് നല്ല സമയം. താല്കാലിക നിയമനം ലഭിച്ചവർക്ക് സ്ഥിരനിയമനം ലഭിക്കും. ഭാഗ്യദിനം ബുധൻ കാർത്തിക: കുടുംബത്തിൽ ഐക്യവും സമാധാനവുമുണ്ടാകും. ചെലവുകൾ വർദ്ധിക്കും. ഏജൻസി ഏർപ്പാടുകളിൽ നിന്ന് നേട്ടം. രാഷ്ട്രീയ പൊതുമേഖലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടവും അംഗീകാരവും. ഭാഗ്യദിനം വെള്ളി രോഹിണി: മാനസികസംഘർഷം വർദ്ധിക്കും. ജനമദ്ധ്യത്തിൽ പരിഗണന ലഭിക്കും. ആത്മീയ കാര്യങ്ങളിൽ സമയം ചെലവഴിക്കും. മക്കൾക്ക് ഐശ്വര്യവും വിജയവുമുണ്ടാകും. എഞ്ചിനീയറിംഗുമായി ബന്ധപ്പെട്ടവർക്ക് സന്ദർഭം അനുകൂലം. ഭാഗ്യദിനം തിങ്കൾ
മകയിരം: കൃഷിയിലും വാടകയിനത്തിലും കൂടുതൽ നേട്ടങ്ങമുണ്ടാകും. പൊതുപ്രവർത്തനങ്ങൾക്കായി സമയവും ധനവും ചെലവാകും. ഊഹക്കച്ചവടത്തിലൂടെ ആദായം ലഭിക്കും. ഉന്നതരായ വ്യക്തികളുടെ സഹകരണവും സഹായവുമുണ്ടാകും. ഭാഗ്യദിനം ബുധൻ തിരുവാതിര: പാർട്ണർഷിപ്പ് അടിസ്ഥാനത്തിലുള്ള ഏർപ്പാടുകളിൽ നിന്നും സാമൂഹിക പ്രവർത്തനങ്ങളിൽ നിന്നും നേട്ടം പ്രതീക്ഷിക്കാം. ജോലിയിൽ സ്ഥിരീകരണം ലഭിക്കാം. യാത്രകൾ മാറ്റിവെക്കേണ്ടി വരും. ഭാഗ്യദിനം വെള്ളി പുണർതം: പൊതുവെ സമ്പത്തും പ്രശസ്തിയും വർദ്ധിക്കും. ലോണുകൾ എളുപ്പത്തിൽ തരപ്പെടും. പല കാര്യങ്ങളിലും മുന്നിട്ടിറങ്ങി വിജയം കൈവരിക്കും. പുതിയ സാങ്കേതിക വിദ്യകൾ പരിചയപ്പെടും. കുടുംബകാര്യങ്ങൾ കാര്യക്ഷമമായി നിർവഹിക്കും.ഭാഗ്യദിനം ചൊവ്വ പൂയം: വരവിനെക്കാൾ ചെലവു വർദ്ധിക്കുന്ന സമയം. എല്ലാകാര്യങ്ങളിലും ആത്മവിശ്വാസം പുലർത്തും അധികാരസ്ഥാനത്തുള്ളവരുമായി നല്ല ബന്ധം തുടങ്ങും. പൊലീസ്, പട്ടാളം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർ അല്പം ശ്രദ്ധിക്കണം. ഭാഗ്യദിനം ചൊവ്വ
ആയില്യം: സിനിമാവ്യവസായവുമായി ബന്ധപ്പെട്ടവർക്ക് അനുകൂലമായ അവസരം. ധനാഗമമുണ്ടാകുന്ന എഗ്രിമെന്റുകളിൽ ഒപ്പുവയ്ക്കും. നിയമജ്ഞർക്ക് ഈ അവസരം അനുകൂലം. ഭാഗ്യദിനം വ്യാഴം മകം: കേസുകൾ മദ്ധ്യസ്ഥൻ മുഖേന അവസാനിപ്പിക്കും. ഉല്ലാസയാത്രകൾ സംഘടിപ്പിക്കും. മന്ദഗതിയിൽ നടന്നു വരുന്ന കർമ്മസ്ഥാപനം പെട്ടെന്ന് മെച്ചപ്പെടും. രാഷ്ട്രീയ പ്രവർത്തകർക്ക് പ്രശസ്തിയും പദവിയുമുണ്ടാകും. ഭാഗ്യദിനം തിങ്കൾ പൂരം: സ്വയം തൊഴിലിലേർപ്പെട്ടവർക്ക് നല്ലകാലമാണ്. ഭൂമി വില്പനയിൽ നല്ല ലാഭമുണ്ടാകും. ഉദ്യോഗാർത്ഥികൾക്ക് ഗുണമുള്ള സമയമാണ്. യുവജനങ്ങളുടെ വിവാഹകാര്യങ്ങളിൽ തീരുമാനമാകും. ഭാഗ്യദിനം ബുധൻ ഉത്രം: സാഹിത്യകാരൻമാർക്ക് പണവും പ്രശസ്തിയും വർദ്ധിക്കും. പരസ്യം മുഖേന ലാഭമുണ്ടാകും. മുമ്പ് എഴുതിയ പരീക്ഷയിലൂടെ ജോലി കിട്ടിയേക്കും. വ്യവസായശാലകളിൽ തൊഴിൽ തർക്കമുണ്ടാകും. പ്രമേഹരോഗികൾ ശ്രദ്ധിക്കണം. ഭാഗ്യദിനം ശനി
അത്തം: മതാനുഷ്ഠാനങ്ങളിലും ക്ഷേത്രദർശനത്തിലും പ്രത്യേക താല്പര്യമുണ്ടാകും. വിദ്യാഭ്യാസരംഗത്ത് പുരോഗതി. തൊഴിൽരഹിതർക്ക് സർവീസിൽ പ്രവേശിക്കാനവസരം. വൈവാഹിക ജീവിതം സുഖകരമായിരിക്കും. ഭാഗ്യദിനം തിങ്കൾ
ചിത്തിര: ധാർമ്മിക കാര്യങ്ങളിൽ താത്പര്യം കാണിക്കും. പരസ്യങ്ങൾ കരാറുകൾ തുടങ്ങിയവയിൽ നിന്ന് ആദായം പ്രതീക്ഷിക്കാം. ജനമദ്ധ്യത്തിൽ സ്വാധീനം വർദ്ധിക്കും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. തിരിച്ചുകിട്ടില്ലെന്ന കരുതിയ പണം കൈവശമെത്തും. ഭാഗ്യദിനം ബുധൻ ചോതി: ഉത്തരവാദിത്തപ്പെട്ട ജോലി ഏറ്റെടുക്കേണ്ടിവരും. മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാനുള്ള പ്രവണത നിയന്ത്രിക്കണം. ഗൃഹത്തിൽ ബന്ധുസമാഗമവും കുടുംബസൗഖ്യവുമുണ്ടാകും. വിവാഹാകാര്യങ്ങൾക്ക് കാലതാമസം നേരിടും. ഭാഗ്യദിനം വെള്ളി വിശാഖം: റിയൽഎസ്റ്റേറ്റ് ഏർപ്പാടുകളിൽ നിന്ന് വരുമാനം വർദ്ധിക്കും. സുഹൃത്തുക്കളുമായി വിനോദയാത്രകൾ നടത്തും. ശത്രുക്കളെ നിഷ്പ്രയാസം അകറ്റും. വിഷമഘട്ടങ്ങളെ വളരെ ലാഘവത്തോടെ തരണം ചെയ്യും. ഭാഗ്യദിനം ഞായർ
അനിഴം: സമാധാനത്തോടുകൂടി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും. എതിർപ്പുകളെയും മറ്റും തൃണവൽഗണിച്ച് മുന്നേറും. കലാകായികരംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങും. ഭാഗ്യദിനം ബുധൻ തൃക്കേട്ട: പ്രമുഖ വ്യക്തികളിൽ നിന്നും സഹോദരങ്ങളിൽ നിന്നും സഹായം പ്രതീക്ഷിക്കാം. സ്വന്തം തൊഴിൽ കണ്ടെത്തി അതിൽ വിജയിക്കും. രാഷ്ട്രീയ നേതാക്കൾക്ക് അനുയായികളുടെ പൂർണ്ണ സഹകരണം ലഭിക്കും. ഭാഗ്യദിനം തിങ്കൾ
മൂലം: എല്ലാ പ്രവർത്തനങ്ങളിലും ആത്മവിശ്വാസം വർദ്ധിക്കും. ബിസിനസിൽ പാർട്ണറെ ഉൾക്കൊള്ളിക്കാനിടയുണ്ട്. ബാങ്കിംഗ് രംഗത്ത് ഉന്നതപദവി അലങ്കരിക്കാനവസരം. ഭൂമിയിൽ നിന്നും വാടകയിനത്തിൽ നിന്നും വരുമാനം വർദ്ധിക്കും. ഭാഗ്യദിനം തിങ്കൾ പൂരാടം: പട്ടാളം, പൊലീസ് വിഭാഗങ്ങളിൽ ജോലിക്കു ശ്രമിക്കുന്ന പക്ഷം ഉദ്ദേശം സാധിക്കും. തിരഞ്ഞെടുപ്പുകളിലും മറ്റും വിജയിക്കും. വിദേശത്ത് പോകാനുള്ള ആഗ്രഹം സാധിക്കും. അദ്ധ്യാപകർക്ക് ചില സ്കോളർഷിപ്പുകൾ ലഭിക്കും. ഭാഗ്യദിനം ബുധൻ
ഉത്രാടം: പുതിയ തൊഴിൽ കണ്ടെത്താൻ ശ്രമിക്കും. ദേശാന്തരയാത്രകൾ നടക്കും. ഔഷധവുമായി ബന്ധപ്പെട്ട് കച്ചവടം ചെയ്യുന്നവർക്ക് സമയം അനുകൂലം. അന്യദേശത്തുള്ളവർ നാട്ടിലെത്തുന്നതിൽ തടസങ്ങളുണ്ടാകും. ഭാഗ്യദിനം ഞായർ തിരുവോണം: ഔദ്യോഗിക ഉന്നതിയും സ്ഥലമാറ്റവും പ്രശസ്തിയും ലഭിക്കുന്നതാണ്. സന്താനങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ മൂലം മനസിന് സ്വസ്ഥത നഷ്ടപ്പെടും. ജ്യോതിഷം ,വൈദ്യം എന്നീ വിഷയങ്ങളിൽ താത്പര്യം വർദ്ധിക്കും. ഭാഗ്യദിനം ബുധൻ അവിട്ടം: ഗുരുക്കന്മാരിൽ നിന്ന് ആശീർവാദമുണ്ടാകും. ഗൃഹാന്തരീക്ഷം സന്തോഷകരമായിരിക്കും. സർവ്വകാര്യങ്ങളിലും സ്ഥാനം, മിതലാഭം,സുഖവർധന എന്നിവ അനുഭവപ്പെടും. ഉദരസംബന്ധമായ അസുഖങ്ങളെ ശ്രദ്ധിക്കണം. ധാരാളം യാത്രകൾ ആവശ്യമായി വരും. ഭാഗ്യദിനം തിങ്കൾ ചതയം: മന്ദീഭവിച്ചു കിടക്കുന്ന വ്യാപാരസ്ഥാപനങ്ങൾ ലാഭത്തിലാക്കാൻ ശ്രമിക്കും. സത്യസന്ധതയോടും വിശാല മനസ്ഥിതിയോടും കൂടി പ്രവർത്തിക്കും. സംഗീതജ്ഞന്മാർക്ക് നല്ല സമയം. സുഹൃത്തുക്കളുമായി ഒത്തുചേരും. ഭാഗ്യദിനം വെള്ളി
പൂരുരുട്ടാതി: പുതിയ സംരംഭങ്ങളിൽ നിന്ന് വരുമാനം വർദ്ധിക്കും. കയ്യിൽ വന്നുചേർന്ന വസ്തുവകൾ നഷ്ടപ്പെടാൻ സാദ്ധ്യത. കൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിന് വേണ്ടി കഠിനാദ്ധ്വാനം നടത്തും. വിദേശയാത്രയ്ക്ക് ശ്രമിക്കുമെങ്കിലും തടസങ്ങൾ നേരിടും. ഭാഗ്യദിനം തിങ്കൾ ഉത്രട്ടാതി: ഉയർന്ന ഉദ്യോഗസ്ഥന്മാർ ഉദാരതയോടെ പെരുമാറും. വ്യക്തിപരമായ അന്തസും പദവിയും വർദ്ധിക്കും. ഭാവിയിൽ നേട്ടമുണ്ടാകുന്ന കാര്യങ്ങളിൽ പണം നിക്ഷേപിക്കും. വിദ്യാഭ്യാസകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. ഭാഗ്യദിനം വ്യാഴം രേവതി: ആഢംബരവസ്തുക്കൾ വാങ്ങാൻ പണം ചെലവഴിക്കും. ക്ഷേത്രങ്ങളുടെയോ മറ്റ് ആരാധാനലയ ങ്ങളുടെയോ പുനരുദ്ധാരണത്തിന് വേണ്ടി മുൻകൈയെടുക്കും. വീട് പുതുക്കിപ്പണിയാൻ തീരുമാനിക്കും. ദൂരയാത്രസുഖകരമായിരിക്കും. ഭാഗ്യദിനം ശനി