ഈ നക്ഷത്രക്കാർക്ക് മറ്റുള്ളവരെ വശീകരിക്കാനും കാര്യങ്ങൾ അനുകൂലമാക്കാനുമുള്ള കഴിവ് ഉണ്ടായിരിക്കും
റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail
2025 സെപ്റ്റംബർ - 13 - ചിങ്ങം - 28- ശനിയാഴ്ച.
( പുലർന്ന ശേഷം - 10 മണി - 10- മിനിറ്റ് - 52 - സെക്കൻഡ് വരെ കാർത്തിക നക്ഷത്രം ശേഷം രോഹിണി നക്ഷത്രം)
അശ്വതി: രഹസ്യം സൂക്ഷിക്കാൻ സാധിക്കില്ല, വാക്കുതർക്കം, വ്യവഹാരത്തിൽ പരാജയ ഭീതി, സുഹൃത്തുക്കൾ മുഖേനെ ധനനഷ്ടം. അപരിചിതരുമായി പാർട്ടി കൂടരുത്, അസമയത്ത് ഒറ്റയ്ക്കുള്ള യാത്രയും മറ്റും ഒഴിവാക്കുക.
ഭരണി: മുതിർന്നവർ പറയുന്നത് വകവയ്ക്കാതെ പ്രവർത്തിക്കുന്നത് കാരണം നഷ്ടമോ അപകടമോ സംഭവിക്കാം, ശത്രു ദോഷം, രോഗങ്ങൾ കൊണ്ടുള്ള ധനചെലവ്, ഉപദേശം സ്വീകരിച്ചതിനു ശേഷം മാത്രം തീരുമാനങ്ങൾക്ക് അന്തിമ രൂപം കൊടുക്കുക.
കാർത്തിക: രഹസ്യ ഇടപാടുകൾ കാരണം മനോദുഃഖം, കൂട്ടുകാരുടെ നിർബന്ധങ്ങൾക്ക് വഴങ്ങി അബദ്ധങ്ങളിൽ ചെന്ന് ചാടരുത്, പ്രതിയോഗികൾ ശക്തരാകും, ശാരീരികമായി ഉണ്ടായിരുന്ന അസ്വസ്ഥതകൾ കൂടുതൽ ആകും.
രോഹിണി: മറ്റുള്ളവരെ വശീകരിക്കാനും കാര്യങ്ങൾ അനുകൂലമാക്കാനും ഉള്ള കഴിവ് ഉണ്ടായിരിക്കും, അനുകൂലമായ സന്ദേശങ്ങൾ ലഭിക്കും, ഇതുവരെ ഉണ്ടായിരുന്ന സാമ്പത്തീക പ്രയാസങ്ങൾക്ക് കുറവ് വരാം, വാക്‌സാമർത്ഥ്യം കാണിക്കും.
മകയിരം: ആത്മാർത്ഥതയുള്ള സുഹൃത്തുക്കള ലഭിക്കും, സായാഹ്നം വരെ കാര്യങ്ങൾ ഏറെക്കുറെ അനുകൂലം പിന്നീട് വിഷമതകൾ, ഉദരരോഗം, സമയത്തിനു ആഹാരം കഴിക്കാൻ സാധിക്കാത്ത രീതിയിൽ പ്രശ്നങ്ങൾ വഷളാകാതെ നോക്കണം.
തിരുവാതിര: ആകർഷകമായി സംസാരിക്കുന്നതിനാൽ വലിയ നേട്ടങ്ങൾ ലഭിക്കും, ആഗ്രഹ സാഫല്യം. അപ്രതീക്ഷിത സ്ഥാനമാനങ്ങൾ, ശത്രു ശല്യം കുറയും, ബന്ധുബലം കൂടും, വിദ്യാലാഭം, രാഷ്ട്രീയ വിജയം, ദാമ്പത്യ വിഷയങ്ങളിൽ പൊതുവേ സുഖവും സംതൃപ്തിയും അനുഭവപ്പെടും.
പുണർതം: സംഗീതം സിനിമാ തുടങ്ങിയ കലകളോട് താല്പര്യം കൂടും, സ്ത്രീകൾ മൂലം ഗുണം, അംഗീകാരവും സ്ഥാനമാനങ്ങളും ലഭിക്കും, യാത്രകളിൽ നേട്ടം, പങ്കാളി മുഖേനെ നേട്ടം, കുടുംബ സുഖം ലഭിക്കും.
പൂയം: പ്രതീക്ഷിച്ചിരിക്കുന്ന അംഗീകാരം കിട്ടും, ധനലാഭം, പ്രയാസം എന്ന് കരുതിയ സംഗതികൾ നിഷ്പ്രയാസം സാധിച്ചെടുക്കും, സന്താന ഗുണം, ക്രയവിക്രയങ്ങൾ നടത്തും, ഭർതൃസഹായം ലഭിക്കും, ധനാഗമനത്തിനു സാധ്യത.
ആയില്യം: പുതിയ സ്‌നേഹ ബന്ധങ്ങൾക്ക് തുടക്കം കുറിക്കും, വിദേശ വാസം ഗുണം ചെയ്യും, മാതാപിതാക്കൾക്ക് ആരോഗ്യകാര്യത്തിൽ പുരോഗതി, സുഖാനുഭവങ്ങൾ, ബിസിനസ്സിൽ നിന്നും മികച്ച ലാഭം നേടും, കുടുംബത്തിൽ ഐശ്വര്യവും സമാധാനവും വർദ്ധിക്കും.
മകം: വളരെക്കാലമായി കൊണ്ടുനടന്ന ആഗ്രഹങ്ങൾ സഫലമാകും, വ്യാപാര കാര്യങ്ങളിൽ അഭിവൃദ്ധിയുണ്ടാകും, ദാന ധർമ്മങ്ങൾക്കായി ധാരാളം പണം ചെലവഴിക്കും, ശത്രു ജയം, കോടതി കാര്യങ്ങളിൽ അനുകൂലമായ തീരുമാനങ്ങൾ.
പൂരം: ദമ്പതികൾ തമ്മിൽ അഭിപ്രായ ഐക്യം വളരെയധികം വർദ്ധിക്കും, രോഗങ്ങൾക്ക് ശാന്തി കിട്ടും, പ്രമോഷൻ ലഭിക്കും, സന്തോഷപ്രദമായ സമയം, ഉല്ലാസയാത്രകൾ നടത്തും, സുഖാനുഭവങ്ങൾ, ചെലവിനേക്കാൾ വരവുണ്ടാകും.
ഉത്രം: ശത്രുക്കളുമായി രമ്യതയിലാകും, ധാരാളം സുഖാനുഭവങ്ങൾ, ബന്ധു സഗാമം, മാന്യത ലഭിക്കും, ദാമ്പത്യസുഖം, ഭൂമി സംബന്ധിച്ച കാര്യങ്ങളിൽ അനുകൂല തീരുമാനം, പലവിധത്തിലും ഉണ്ടായിരുന്ന വിഷമാനുഭവങ്ങൾക്ക് ശമനം.
അത്തം: ആഡംബര വസ്തുക്കൾ പങ്കാളിക്ക് സമ്മാനിക്കും, ആത്മീയ ചിന്താഗതികൾ ഉണ്ടാകും, മനഃപ്രയാസങ്ങൾക്ക് കുറവനുഭപ്പെടും, ധനപ്രാപ്തി, വിദ്യാർത്ഥികൾക്ക് പൊതുവേ നല്ല സമയം, കാർഷിക രംഗത്തും വിദ്യാഭ്യാസ രംഗത്തും നേട്ടം, ഇന്റർവ്യൂവിൽ വിജയം.
ചിത്തിര: കുടുംബപരമായി നല്ല സമയം, അധികാരികളുടെ പ്രോത്സാഹനവും മറ്റും ലഭിക്കും, ദാമ്പത്യ സുഖം, സന്താനലാഭം, ധനനേട്ടം, അന്യദേശ യാത്രക്ക് അനുമതി ലഭിക്കും, ആരോഗ്യ നില തൃപ്തികരം, മറ്റുള്ളവർക്ക് വേണ്ടി ഇഷ്ടമല്ലാത്ത പ്രവൃത്തികൾ ചെയ്യേണ്ടി വരും.
ചോതി: പൊതു രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അലസതയും മടിയും കൂടും, ധനത്തിന് ബുദ്ധിമുട്ടേണ്ടി വരും, ആരോഗ്യ പരിപാലനത്തിന് ധനം ചെലവാകും, ഉദ്ദേശിക്കുന്ന രീതിയിൽ ഒന്നും കാര്യങ്ങൾ നടക്കാത്തതിനാൽ നിരാശാബോധം വളരും.
വിശാഖം: വിലപിടിച്ച സംഗതികൾ മോഷണം പോകും, സ്വന്തം പ്രയത്നത്തിനു യോജിച്ച അംഗീകാരം കിട്ടില്ല, വിദേശത്ത് നിന്നും പ്രതീക്ഷിച്ച ധനം ലഭിക്കില്ല, അലച്ചിലും ദുരിതങ്ങളും, ശത്രുദോഷം, വിജയത്തിനായി വളരെയേറെ പരിശ്രമം ആവശ്യമായി വരും.
അനിഴം: സാമ്പത്തീക വിജയം പ്രതീക്ഷിച്ചുചെയ്ത പലതും നഷ്ടത്തിൽ കലാശിക്കും, പരാജയ ഭീഷണി, സ്ത്രീകൾ മൂലം ആപത്തുകൾ, വൈദ്യസഹായം ആവശ്യമായി വരും, കുടുംബകലഹം, പണ ചെലവുകൾ വർദ്ധിക്കും, ചതിവ് പറ്റാം, സ്വജനകലഹം, തസ്‌കര ഭയം.
കേട്ട: വീട്ടിൽ നിന്നും മാറി നിൽക്കേണ്ട അവസ്ഥ സംജാതമാകും, രോഗം മൂലം കഷ്ടതകൾ, ജാമ്യം നിൽക്കുന്നത് മൂലം വിഷമതകൾ, സന്ധ്യകഴിഞ്ഞാൽ രേഖകളിൽ ഒന്നും ഒപ്പുവച്ചു കൊടുക്കരുത്, യാത്രകൾ ഒഴിവാക്കുക.
മൂലം: മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് പാത്രമാകും, ശത്രു ദോഷം, കലഹങ്ങൾ ഉണ്ടാകാതെ നോക്കണം, നിരാശയും പ്രണയ പരാജയവും, തന്നിഷ്ടപ്രകാരം പ്രവർത്തിക്കും, സഞ്ചാര ക്ലേശം, ശാരീരികമായ അലട്ടലുകൾ, തൊഴിൽ മാന്ദ്യം .
പൂരാടം: അപവാദം കേൾക്കേണ്ടി വരും, സ്ത്രീകൾ മുഖേനെ ചതിയും അപമാനവും, പൊതു ജന പിന്തുണ കുറയും, വിവാഹ കാര്യങ്ങളിൽ കാലതാമസം നേരിടും അധിക ചെലവും ബുദ്ധിമുട്ടും അനുഭവപ്പെടും, മുൻകോപവും എടുത്തു ചാട്ടവും ഒഴിവാക്കണം.
ഉത്രാടം: സാമ്പത്തീക സ്ഥിതി മെച്ചപ്പെടും, ആരോഗ്യസ്ഥിതി തൃപ്തികരം. യാത്രാവേളകൾ ഉല്ലാസപ്രദംമാക്കും, ഗുരുജനപ്രീതി ലഭിക്കും, വിവാഹ കാര്യത്തിൽ തീരുമാനമാകും, വിദേശത്തു നിന്നും ശുഭവാർത്ത, വ്യവഹാര വിജയം, ശത്രുജയം.
തിരുവോണം: കുടുംബത്തിന്റെ പിന്തുണ ലഭിക്കും, വിദേശജോലി,കുടുംബത്തിൽ സമാധാനം, എഴുത്തുകാർക്ക് പേരും പെരുമയും കിട്ടും, ശത്രുജയം, പരീക്ഷാ വിജയം, സന്താനഭാഗ്യം. ബന്ധുഗുണം, പുതിയ സുഹൃത്തുക്കളെ ലഭിക്കും.
അവിട്ടം: നല്ല വാർത്തകൾ ശ്രവിക്കും, പ്രേമസാഫല്യം നേടാൻ സാധിക്കുന്നതാണ്, പുതിയ സംരംഭങ്ങളിൽ ഏർപ്പെടും, ദുരിത മോചനം, ആപത്തുകളിൽ കൂട്ടുകാർ സഹായിക്കും, സർക്കാർ ആനുകൂല്യങ്ങൾ.
ചതയം: കൗശലം കൊണ്ട് കാര്യങ്ങൾ സ്വന്തം വരുതിയിലാക്കും, അനുകൂലമായ രീതിയിൽ ജോലിയിൽ ഉന്നത സ്ഥാന ലഭ്യത, കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും, കടത്തിൽ നിന്നും മോചനം.
പൂരുരുട്ടാതി: ആഗ്രഹ സാഫല്യം നേടും, യാത്രകളിൽ നിന്നും ഗുണാനുഭവങ്ങൾ, ധനാഗമത്തിനു അനുകൂലമായ സാഹചര്യം, കൂട്ടുകാർ മുഖേനെ സുഖാനുഭവങ്ങൾ, മാതൃഗുണം, താൽക്കാലിക ജോലി സ്ഥിരമാകും, പ്രശസ്തിയും വിജയവും.
ഉതൃട്ടാതി: കലാരംഗത്തും അദ്ധ്യാപന രംഗത്തും ഉള്ളവർക്ക് നല്ല സമയം, അലങ്കാരങ്ങൾക്കും മറ്റും പണം ചെലവാക്കും, അന്യരെ സഹായിക്കാനുള്ള മനസ് കാണിക്കും, സ്ത്രീകൾ മുഖേനെ നേട്ടം, മാതൃ ഗുണം, ധനചെലവ് പ്രതീക്ഷിക്കാം.
രേവതി: ധനാഭിവൃദ്ധി യുടെ സമയം, മത്സര പരീക്ഷകളിൽ വിജയം, ബിസിനസ്സിൽ പുരോഗതി, പ്രാർത്ഥന കൊണ്ട് ദുരിത മോചനം, വിനോദയാത്ര, പുതിയ അവസരങ്ങൾ . ഭൂമി വാങ്ങാൻ നല്ല സമയം, സഹായിച്ചവർ ഉപകരിക്കില്ല, ലഹരി വസ്തുക്കൾ ഉപയോഗിക്കരുത്.