ഉർവശിയും മകൾ തേജലക്ഷ്മിയും പാബ്ലോ പാർട്ടി പോണ്ടിച്ചേരിയിൽ
ഉർവശിയും മകൾ തേജലക്ഷ്മിയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന പാബ്ലോ പാർട്ടി എന്ന ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബർ 15ന് പോണ്ടിച്ചേരിയിൽ ആരംഭിക്കും.ആരതി ഗായത്രി ദേവി സംവിധാനം ചെയ്യുന്ന ചിത്രം ഫാമിലി പശ്ചാത്തലത്തിൽ ട്രാവൽ കോമഡി ആണ്.മുകേഷ് സിദ്ദിഖ്, അപർണ ദാസ്, സൈജു കുറുപ്പ് ,ബാലു വർഗീസ് , അജു വർഗീസ് , ബോബി കുര്യൻ , മീനാക്ഷി രവീന്ദ്രൻ, മനോജ് ഗംഗാധരൻ എന്നിവരാണ് മറ്റ് താരങ്ങൾ. അഭിലാഷ് പിള്ള, അംജിത് എസ് .കെ, ഉർവശി, സിനീഷ് അലി എന്നിവരുടെ നേതൃത്വത്തിൽ അഭിലാഷ് പിള്ള വേൾഡ് ഓഫ് സിനിമാസ്, ടെക്സാസ് ഫിലിം ഫാക്ടറി, എവർ സ്റ്റാർ ഇന്ത്യൻ എന്നീ കമ്പനികൾ സംയുക്‌തമായി നിർമ്മിക്കുന്ന ചിത്രത്തിന്റെ പൂജ ചോറ്റാനിക്കര ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിൽ നടന്നു. കഥ : അഭിലാഷ് പിള്ള, രചന : ബിബിൻ എബ്രഹാം മേച്ചേരിൽ, ഛായാഗ്രഹണം: നിഖിൽ. എസ് .പ്രവീൺ,എഡിറ്റർ : കിരൺ ദാസ്, സംഗീത സംവിധാനം : രഞ്ജിൻ രാജ്, സൗണ്ട് ഡിസൈൻ : എം.ആർ. രാജാകൃഷ്ണൻ, ആർട്ട്: സാബു റാം, പ്രൊജക്ട് ഡിസൈനർ : സഞ്ജയ് പടിയൂർ, വസ്ത്രാലങ്കാരം : നിസാർ റഹ്മത്ത്, മേക്കപ്പ് : പണ്ഡ്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: പാർത്ഥൻ ചെന്നൈ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളാണ് മറ്റു ലൊക്കേഷൻ.
പി .ആർ .ഒ : പ്രതീഷ് ശേഖർ.