കില്ലറിലെ പ്രീതി അസ്രാനിയുടെ ലുക്ക്

Saturday 13 September 2025 3:45 AM IST

എസ് . ജെ സൂര്യ നായകനായി സംവിധാനം ചെയ്യുന്ന കില്ലർ എന്ന ചിത്രത്തിലെ നായികയായ പ്രീതി അസ്രാനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. മനോഹരമായ പോസ്റ്ററാണ് പുറത്തിറക്കിയത്. വാലി, ഖുഷി,ന്യു തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്തഎസ്. ജെ സൂര്യ 10 വർഷത്തിനുശേഷം വീണ്ടും ക്യാമറയുടെ പിന്നിലേക്ക് എത്തുന്നു. ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന കില്ലർ 5 ഭാഷകളിൽ റിലീസ് ചെയ്യും. ചിത്രത്തിന് തിരക്കഥ എഴുതുന്നതും എസ്.ജെ. സൂര്യ ആണ്. വൺ ഫോർ ലവ്, വൺ ഓൺ എ മിഷൻ എന്നാണ് ടാഗ് ലൈൻ. ഓസ്കാർ പുരസ്കാര ജേതാവ് എ. ആർ. റഹ്മാൻ ആണ് സംഗീതം. ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും എസ്. ജെ സൂര്യയുടെ എയ്ഞ്ചൽ സ്റ്റുഡിയോസും ചേർന്നാണ് നിർമ്മിക്കുന്നത്. ഈ ചിത്രത്തിലൂടെ തമിഴ് സിനിമ നിർമാണ രംഗത്തും ശ്രീ ഗോകുലം മൂവീസ് വീണ്ടും സജീവമാവുകയാണ്. കോ പ്രൊഡ്യൂസേഴ്‌സ് : ബൈജു ഗോപാലൻ, വി. സി പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കൃഷ്ണമൂർത്തി. പി.ആർ.ഒ - ശബരി . .